പ്രതീകാത്മക ചിത്രം 
India

നിധി കണ്ടെത്താനായി 18കാരിയെ ബലി നല്‍കാന്‍ നീക്കം; സംസ്‌കരിക്കാന്‍ കുഴിയെടുത്തു; സുഹൃത്ത് പൊലീസില്‍ അറിയിച്ചു; പിതാവടക്കം 9 പേര്‍ അറസ്റ്റില്‍

പെണ്‍കുട്ടിയുടെ പിതാവ്, തന്ത്രി, തുടങ്ങിയ മറ്റ് ഏഴുപേരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്താനായി പതിനെട്ടുകാരിയായ മകളെ ബലി നല്‍കാന്‍ ശ്രമിച്ച സംഭവത്തില്‍ 9 പേര്‍ പിടിയില്‍. മഹാരാഷ്ട്രയിലെ യവാത്മല്‍ ജില്ലയിലാണ് സംഭവം. 

പെണ്‍കുട്ടിയുടെ പിതാവ്, തന്ത്രി, തുടങ്ങിയ മറ്റ് ഏഴുപേരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. രണ്ട് പെണ്‍കുട്ടികളുള്ള ഇയാള്‍ മൂത്ത മകളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു.

പഠനത്തിനായി ബന്ധുവീട്ടില്‍ താമസിച്ചിരുന്ന പെണ്‍കുട്ടി അടുത്തിടെയാണ് വീട്ടില്‍ എത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീട്ടില്‍ താന്ത്രിക ചടങ്ങുകള്‍ നടന്നതായും മകളെ സംസ്‌കരിക്കാന്‍ കുഴിയെടുക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ഈ വിവരം മനസിലാക്കിയ പെണ്‍കുട്ടി തന്റെ സുഹൃത്തിനെ അറിയിക്കുകയും സുഹൃത്ത് പൊലീസില്‍ അറിയിക്കുകയുമായിരുന്നു.

കൊലപാതകശ്രമം, ബലാത്സംഹം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തതെന്ന് പൊലീസ് പറഞ്ഞു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് മോദി, ഇന്ത്യക്കാരുടെ സുരക്ഷയിലും ഊര്‍ജവിതരണ പ്രതിസന്ധിയിലും ആശങ്ക അറിയിച്ചു

എല്‍പിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി, രാജ്യത്തെ പാചക വാതക ഉത്പാദനം 28 ശതമാനം വര്‍ധിപ്പിച്ചു

ഈ ജില്ലകളിൽ പെരും ചൂട്; ഉയർന്ന താപനില മുന്നറിയിപ്പ്

തൃശൂരില്‍ വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി, പേ വിഷബാധ പരിശോധിക്കും

50 സ്ഥാനാര്‍ഥികളുടെ പട്ടികയ്ക്ക് അംഗീകാരം; ബിജെപി സ്ഥാനാര്‍ഥികളെ അറിയാം

SCROLL FOR NEXT