പ്രതീകാത്മക ചിത്രം 
India

ടിവിയുടെ ശബ്ദം കുറച്ചില്ല; അമ്മായി അമ്മയുടെ മൂന്ന് വിരലുകള്‍ യുവതി കടിച്ചെടുത്തു

ഇത് തടയാനെത്തിയ ഭര്‍ത്താവിനെയും യുവതി മര്‍ദ്ദിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

താനെ:  ടെലിവിഷന്‍ ഉറക്കെവച്ചപ്പോള്‍ ഓഫ് ചെയ്തതിന് അമ്മായി അമ്മയുടെ മൂന്ന് വിരലുകള്‍ കടിച്ചെടുത്ത് 32കാരി. അറുപതുകാരിയായ വൃഷാലി കുല്‍ക്കര്‍ണിയുടെ വിരലുകളാണ് യുവതി കടിച്ചെടുത്തത്. വൃഷാലി കുല്‍ക്കര്‍ണി ഭജന്‍ പാടുന്നതിനിടെ ടെലിവിഷന്റെ ശബ്ദം കുറയ്ക്കാന്‍ മരുമകള്‍ വിജയ കുല്‍ക്കര്‍ണിയോട് ആവശ്യപ്പെട്ടു.

എന്നാല്‍ ഇതിന് യുവതി തയ്യാറായില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കിട്ടതോടെ വൃഷാലി ടിവി ഓഫ് ചെയ്തു. ഇതേ തുടര്‍ന്ന് അമ്മായി അമ്മയുടെ മൂന്ന് വിരലുകള്‍ യുവതി കടിച്ചെടുക്കുകയായിരുന്നു. ഇത് തടയാനെത്തിയ ഭര്‍ത്താവിനെയും യുവതി മര്‍ദ്ദിച്ചു.

വയോധികയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ശിവാജി നഗര്‍ പൊലീസ് വിജയ കുല്‍ക്കര്‍ണിയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT