maharashtra Groom stabbed at wedding  
India

വിവാഹാഘോഷത്തിനിടെ വരന് നേരെ ആക്രമണം, കുത്തിപ്പരിക്കേല്‍പ്പിച്ചു; അക്രമിയെ ഡ്രോണ്‍ കാമറ പിന്തുടര്‍ന്നത് രണ്ട് കിലോമീറ്റര്‍

അമരാവതിയിലെ ബദ്നേര റോഡിലെ സാഹില്‍ ലോണിലാണ് സംഭവം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയില്‍ വിവാഹ ആഘോഷത്തിനിടെ വരന് നേരെ ആക്രമണം. ആക്രമണത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ ചടങ്ങ് ചിത്രീകരിച്ച ഡ്രോണ്‍ കാമറ പിന്തുടര്‍ന്നത് രണ്ട് കിലോമീറ്ററോളം ദൂരം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അമരാവതിയിലെ ബദ്നേര റോഡിലെ സാഹില്‍ ലോണിലാണ് സംഭവം.

സുജല്‍ റാം സമുദ്ര (22) എന്നയാളാണ് ആക്രമണത്തിന് ഇരയായത്. വിവാഹ വേദിയില്‍ എത്തിയ യുവാവ് അതിഥികളുടെ മുന്നില്‍ വച്ച് സുജല്‍ റാം സമുദ്രയെ പലതവണ കുത്തുകയായിരുന്നു. തുടയിലും കാല്‍മുട്ടിലുമാണ് യുവാവിന് പരിക്കേറ്റത്. സുജല്‍ റാമിന്റെ പിതാവിന് നേരെയും ആക്രമണ ശ്രമമുണ്ടായി. പിന്നീട് സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട അക്രമിയുടെ ദൃശ്യങ്ങള്‍ ചടങ്ങ് ചിത്രീകരിച്ചിരുന്ന വിഡിയോ ഗ്രാഫര്‍ പകര്‍ത്തിയത് ആക്രമണത്തില്‍ നിര്‍ണായകമായി.

രാഘോ ജിതേന്ദ്ര ബക്ഷി എന്ന യുവാവാണ് ആക്രമണം നടത്തിയത്. പ്രദേശത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ രണ്ട് കിലോമീറ്ററോളം ദൂരം ഡ്രോണ്‍ പിന്തുടരുകയും ചെയ്തു. വിവാഹ വേദിയില്‍ നിന്ന് ഓടിപ്പോകുന്നതിനിടെ ഇയാളെ ഓറഞ്ച് നിറത്തിലുള്ള ഹൂഡി ധരിച്ച മറ്റൊരാള്‍ മോട്ടോര്‍ സൈക്കിളില്‍ ഇയാളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളും ഡ്രോണ്‍ പകര്‍ത്തി.

ഡ്രോണ്‍ ഓപ്പറേറ്ററുടെ ഇടപെടല്‍ സംഭവത്തില്‍ നിര്‍ണായകമായെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതിയെ തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനും വീഡിയോ സഹായിച്ചു. പ്രതിയുടെ മുഖവും രക്ഷപ്പെടാനുള്ള വഴിയും വ്യക്തമായി കാണിക്കുന്ന ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചതായും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) സുനില്‍ ചൗഹാന്‍ പറയുന്നു. സംഭവത്തില്‍ രാഘോ ജിതേന്ദ്ര ബക്ഷിക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. വിവാഹവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ഒരു ഡിജെ പാര്‍ട്ടിയില്‍ ഉണ്ടായ തര്‍ക്കമാണ് അക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.

Groom stabbed at wedding cameraman's drone chases attackers for 2 km incident oocured in Maharashtra’s Amravati district.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള: പ്രതികളുടെ 1.3 കോടി വില വരുന്ന ആസ്തികള്‍ മരവിപ്പിച്ചെന്ന് ഇ ഡി, റെയ്ഡില്‍ നിര്‍ണായക കണ്ടെത്തലുകള്‍

മദ്യക്കുപ്പിയുമായി സ്‌കൂളില്‍ എത്തി, അധ്യാപകര്‍ വീട്ടിലറിയിച്ചു; പ്ലസ്ടു വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത നിലയില്‍

താമരശ്ശേരി ചുരത്തിൽ നാളെ മുതൽ രണ്ട് ദിവസം ഗതാഗത നിയന്ത്രണം

ഭക്ഷണ വംശീയത തുറന്നുകാട്ടിയ 'പാലക് പനീര്‍' നിയമപോരാട്ടം; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് 200,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കി യുഎസ് സര്‍വകലാശാല

ശമ്പളത്തോടെയുള്ള പ്രസവാവധി 98 ദിവസമായി വർദ്ധിപ്പിക്കണം, നിർദ്ദേശവുമായി യുഎഇ ഫെഡറൽ നാഷണൽ കൗൺസിൽ

SCROLL FOR NEXT