പ്രതീകാത്മക ചിത്രം 
India

ഭര്‍ത്താവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ചു, യുവതിക്ക് മര്‍ദ്ദനം; ചെരുപ്പുമാല ധരിപ്പിച്ച് തെരുവിലൂടെ നടത്തിച്ചു, ബന്ധുക്കളുടെ ക്രൂരത

ഭര്‍ത്താവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്ന് യുവതിയെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഭര്‍ത്താവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്ന് യുവതിയെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. മുഖം വികൃതമാക്കുകയും ചെരുപ്പുമാല ധരിപ്പിച്ച് യുവതിയെ തെരുവിലൂടെ നടത്തിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. 

മഹാരാഷ്ട്രയിലെ നാസിക് നഗരത്തിന് 65 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലാണ് സംഭവം. അടുത്തിടെ യുവതിക്ക് റോഡപകടത്തില്‍ പരിക്കേറ്റിരുന്നു. തുടര്‍ന്ന് സ്വന്തം വീട്ടിലാണ് യുവതി താമസിച്ചിരുന്നത്. ഇടയ്ക്ക് വീട്ടിലെത്തി ഭര്‍ത്താവ് മക്കളെ കൊണ്ടുവന്നു കാണിക്കുമായിരുന്നു.

അതിനിടെ ഭര്‍ത്താവ് മരിച്ചുപോയതായി ഭര്‍തൃവീട്ടുകാര്‍ പറഞ്ഞതായി പൊലീസ് പറയുന്നു. ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. മരണാനന്തര ചടങ്ങുകള്‍ക്കിടെയാണ് ഭര്‍ത്താവിന്റെ മരണത്തില്‍ ഭാര്യ ദുരൂഹത ആരോപിച്ചത്. 

ഇതില്‍ കുപിതരായ ഭര്‍തൃവീട്ടുകാര്‍ യുവതിയെ മര്‍ദ്ദിക്കുകയായിരുന്നു. മുഖം വികൃതമാക്കുകയും ചെരുപ്പുമാല ധരിപ്പിച്ച് തെരുവിലൂടെ നടത്തിക്കുകയും ചെയ്തു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് യുവതിയെ രക്ഷിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT