ഡല്‍ഹി നിയമസഭയില്‍ വന്‍ സുരക്ഷാവീഴ്ച  
India

നിയമസഭയുടെ ഇരുമ്പ് ഗേറ്റ് ഇടിച്ചുതകര്‍ത്ത് കാര്‍ അകത്തുകയറി; അട്ടിമറിയെന്ന് സംശയം; ഡല്‍ഹിയില്‍ വന്‍ സുരക്ഷാവീഴ്ച

മുഖം മൂടിധരിച്ചെത്തിയ ആളാണ് കാര്‍ ഓടിച്ചതെന്ന് പൊലീസ് പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യഡല്‍ഹി: ഡല്‍ഹി നിയമസഭയില്‍ വന്‍ സുരക്ഷാവീഴ്ച. അതിവേഗത്തിലെത്തിയ അജ്ഞാത കാര്‍ പ്രധാന കവാടം തകര്‍ത്ത് അകത്തേക്ക് കയറി. നിയമസഭാ വളപ്പില്‍ അതിക്രമിച്ചുകയറിയ വാഹനം അല്‍പസമയം സഭാവളപ്പില്‍ കറങ്ങിയ ശേഷം സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പൂഞ്ചെണ്ട് വയ്ക്കുകയും അതില്‍ മഷി ഒഴിയ്ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് ഉച്ചയോടെ നിയമസഭയുടെ രണ്ടാം നമ്പര്‍ ഗേറ്റിലായിരുന്നു സംഭവം.

മുഖം മൂടിധരിച്ചെത്തിയ ആളാണ് കാര്‍ ഓടിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ കാര്‍ ഡ്രൈവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. ഏതെങ്കിലും തരത്തിലുള്ള അട്ടിമറി ശ്രമമാണോ, അതോ മാനസിക വിഭ്രാന്തിയുള്ള ആളാണോ കാര്‍ ഓടിച്ചതെന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കാര്‍ കണ്ടെത്താനും ഡ്രൈവറെ തിരിച്ചറിയാനുമുള്ള ശ്രമങ്ങളുമാണ് പുരോഗമിക്കുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. നിയമസഭയുടെ സുരക്ഷാ ക്രമീകരണങ്ങളിലെ പോരായ്മകള്‍ തുറന്നുകാട്ടുന്നതാണ് ഈ സംഭവം. സുരക്ഷാ വീഴ്ചയിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Major security breach at Delhi Assembly as car rams gate, drives in, escapes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്തൊക്കെയാണ് കേരളത്തില്‍ നടക്കുന്നത്? എനിക്കു കിട്ടിയ കമ്മിഷന്‍റെ കണക്കു വരെ പറഞ്ഞു, വിഴിഞ്ഞത്ത് ഒരു ഓഹരി കൈമാറ്റവും നടന്നിട്ടില്ല'

'ദാദ ഫ്രം മീഷോ'; ​സൗരവ് ​ഗാം​ഗുലിയായി രാജ്കുമാർ റാവു, ബയോപിക് ഫസ്റ്റ് ലുക്കിന് വിമർശനം

അച്ഛന്‍ എലിവിഷം കൊടുത്ത ആറു വയസുകാരി മരിച്ചു; മൂത്ത സഹോദരന്‍ ചികിത്സയില്‍

ഓണം ബംപറിന് ഇനി 30 കോടി, സമ്മാനഘടന പരിഷ്‌കരിച്ചു; മൊത്തമായി കൈയില്‍ കിട്ടുക 125 കോടി 54 ലക്ഷം രൂപ

പത്തനംതിട്ടയിൽ മദ്യപിച്ച് പൊലീസ് ജീപ്പോടിച്ച ഓപ്പറേഷൻ തൂഫാൻ ടീമിലെ മൂന്ന് സിപിഒമാർക്ക് സസ്പെൻഷൻ