അമൃത്സര്‍: 'മാഡ് സന്ധു' എന്ന പേരില്‍ പ്രശസ്തനായ മേക്കപ്പ് ആര്‍ടിസ്റ്റ് മധുസൂദനനെ അജ്ഞാതന്‍ വെടിവെച്ചു കൊന്നു. രക്തത്തില്‍ കുളിച്ച നിലയില്‍ റോഡില്‍ കിടക്കുന്ന നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരണപ്പെട്ടു.
സംഭവ സ്ഥലത്തു നിന്നുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് കൊലപാതകം നടന്നത്.
മേക്കപ്പ് ആര്‍ടിസ്റ്റ് എന്നതിലുപരി ലിംഗസമത്വവുമായി ബന്ധപ്പെട്ടും സിനിമാ മേഖലയുമായും പോഡ്കാസ്റ്റുകളില്‍ സജീവമായി സംസാരിച്ചിരുന്ന ആളായിരുന്നു മാഡ് സന്ധു. തന്റെ പ്രസ്താവനകള്‍ വിവാദമാവുകയും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമങ്ങളും ട്രോളുകളും ഇയാള്‍ നേരിട്ടിരുന്നു.
കൃത്യം നടന്ന സ്ഥലത്ത് എത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം. കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്നോ ഒരാളാണോ ഒന്നിലധികം ആളുകള്‍ കൊലപാതകത്തിന് പിന്നില്‍ ഉണ്ടോ എന്നുള്ളതിലും അഭ്യൂഹം തുടരുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates