Shashi Tharoor Mallikarjun Kharge File
India

'ചിലര്‍ക്ക് മോദിയാണ് വലുത്', പറക്കാന്‍ ആരുടെയും അനുമതി വേണ്ടെന്ന് തരൂര്‍; ഭിന്നത രൂക്ഷമാകുന്നു

ചിലര്‍ക്ക് മോദിയാണ് വലുതെന്നും അവരെ സംബന്ധിച്ചിടത്തോളം രാജ്യം രണ്ടാമതാണ് എന്നുമുള്ള ഖാര്‍ഗെയുടെ പരാമര്‍ശം ശശി തരൂരിനെ ഉന്നം വച്ചാണെന്ന ചര്‍ച്ചകള്‍ക്കിടെയാണ് രംഗം കൊഴുപ്പിച്ച് തിരുവനന്തപുരം എംപിയും രംഗത്തെത്തിയത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തിരുവനന്തപുരം എംപി ശശി തരൂരും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നു. തരൂരിന്റെ മോദി സ്തുതിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തന്നെ രംഗത്തെത്തി. ചിലര്‍ക്ക് മോദിയാണ് വലുതെന്നും അവരെ സംബന്ധിച്ചിടത്തോളം രാജ്യം രണ്ടാമതാണ് എന്നുമുള്ള ഖാര്‍ഗെയുടെ പരാമര്‍ശം ശശി തരൂരിനെ ഉന്നം വച്ചാണെന്ന ചര്‍ച്ചകള്‍ക്കിടെയാണ് രംഗം കൊഴുപ്പിച്ച് തിരുവനന്തപുരം എംപിയും രംഗത്തെത്തിയത്.

ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ ശശി തരൂരുമായി ബന്ധപ്പെട്ട വിഷയത്തില്‍ മറുപടി പറഞ്ഞത്. 'ശശി തരൂരിന്റെ ഭാഷ വളരെ നല്ലതാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ ഇപ്പോഴും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ തുടരുന്നത്. ഞങ്ങള്‍ രാജ്യതാല്‍പ്പര്യത്തിനൊപ്പമാണ്. ഓപ്പറേഷന്‍ സിന്ദൂറിലുള്‍പ്പെടെ നിലപാട് വ്യക്തമാണ്. രാജ്യമാണ് പ്രധാനം. പക്ഷെ മറ്റ് ചിലര്‍ക്ക് മോദിയാണ് വലുത്. രാജ്യമൊക്കെ രണ്ടാമതാണ്. അതിനിപ്പോള്‍ നമുക്ക് എന്തുചെയ്യാനാകും'- എന്നായിരുന്നു മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വാക്കുകള്‍.

ഖാര്‍ഗെയുടെ വാക്കുകള്‍ വാര്‍ത്തയായതിന് പിന്നാലെ പരോക്ഷ മറുപടിയുമായി തരൂര്‍ രംഗത്തെത്തി. എക്‌സ് പോസ്റ്റിലാണ് തരൂരിന്റെ പ്രതികരണം. ഒരു കുരുവിയുടെ ചിത്രമാണ് തരൂര്‍ പങ്കുവച്ചിരിക്കുന്നത്. പറക്കാന്‍ ആരുടെയും അനുമതി വേണ്ടെന്ന് അര്‍ത്ഥം വരുന്നതാണ് ഫോട്ടോയിലെ കുറിപ്പ്. ചിറകുകള്‍ നിങ്ങളുടേതാണ്. ആകാശത്തിന് ആരും ഉടമസ്ഥരല്ലെന്നും തരൂര്‍ കുറിക്കുന്നു.

Hours after Congress chief Mallikarjun Kharge snubbed party leader Shashi Tharoor over his praise for Prime Minister Narendra Modi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

ഒറ്റയ്ക്ക് ലിഫ്റ്റില്‍ കുടുങ്ങി; കെജിഎഫ് സഹസംവിധായകന്റെ മകന് ദാരുണാന്ത്യം

മോഷണം ആരോപിച്ച് മർദ്ദനം; വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

സൈബർ ഫോറൻസിക്‌സ് ആൻഡ് സെക്യൂരിറ്റി,പി ജി ഡി സി എ തുടങ്ങിയ കോഴ്സുകൾക്ക് ഐ എച്ച് ആർ ഡിയിൽ ഇപ്പോൾ അപേക്ഷിക്കാം

SCROLL FOR NEXT