ട്രെയിന്‍ അപകടം/ പിടിഐ 
India

'റെയില്‍വേയുടെ സുരക്ഷാ അവകാശവാദം പൊള്ളത്തരമെന്ന് തെളിഞ്ഞു'; വീഴ്ചകള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ച് ഖാര്‍ഗെ

സുരക്ഷയുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് അവഗണിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ട്രെയിന്‍ യാത്രയുടെ സുരക്ഷിതത്വമില്ലായ്മ തുറന്നു കാട്ടപ്പെട്ടുവെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ബാലസോര്‍ ട്രെയിന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് ഖാര്‍ഗെയുടെ വിമര്‍ശനം. ബാലസോര്‍ അപകടം കണ്ണുതുറക്കുന്നതാകണമെന്നും ഖാര്‍ഗെ പറഞ്ഞു. റെയില്‍വേ നേരിടുന്ന പ്രശ്‌നങ്ങളും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. 

റെയില്‍വേയുടെ സുരക്ഷ സംബന്ധിച്ച അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് തുറന്നു കാട്ടപ്പെട്ടു. സുരക്ഷയുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് അവഗണിച്ചു. പാളം തെറ്റലും സുരക്ഷയും സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടും പരിഗണിച്ചില്ല. റെയില്‍വേയുടെ സുരക്ഷ ശക്തിപ്പെടുത്താനുള്ള നടപടികള്‍ക്ക് പകരം, പുറംമേനി മിനുക്കല്‍ മാത്രമാണ് നടത്തുന്നതെന്നും ഖാര്‍ഗെ ആരോപിച്ചു. 

റെയില്‍വേയിലെ ഒഴിവുകള്‍ നികത്താത്തത്, സിഗ്നലിംഗ് സിസ്റ്റത്തിലെ അപാകതകള്‍, സുരക്ഷയിലെ വീഴ്ചകള്‍ തുടങ്ങിയവയെല്ലാം നാലുപേജുള്ള കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റെയില്‍വേ ബജറ്റ് കേന്ദ്ര ബജറ്റുമായി ലയിപ്പിച്ചതിനെയും ഖാര്‍ഗെ വിമര്‍ശിച്ചു, സ്വകാര്യവല്‍ക്കരണത്തിന് പ്രേരിപ്പിക്കുന്നതിന് റെയില്‍വേയുടെ സ്വയംഭരണത്തെ തുരങ്കം വയ്ക്കുന്നതിനുവേണ്ടിയാണോ ഇത് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു.

റെയില്‍വേ സുരക്ഷയ്ക്കായുള്ള കവച് പദ്ധതിയെന്തു കൊണ്ട് രാജ്യത്ത് നാലു ശതമാനം ഭാഗത്തു മാത്രം നടപ്പിലാക്കി. ബാക്കി 96 ശതമാനം സ്ഥലങ്ങളില്‍ എന്തു കൊണ്ട് പദ്ധതി നടപ്പിലാക്കിയില്ല. റെയില്‍വെയ്ക്കായി നീക്കി വെക്കുന്ന പണത്തിന്റെ അളവ് എന്തുകൊണ്ട് ഓരോ വര്‍ഷവും കുറയുന്നു എന്നും ഖാര്‍ഗെ കത്തില്‍ ചോദിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

SCROLL FOR NEXT