മമത ബാനര്‍ജി 
India

'ഒരേ ഒരു ശത്രു ബിജെപി'; ബംഗാളിന്റെ ഐക്യത്തിന് ഇടതുപാര്‍ട്ടികളുമായി ഒന്നിക്കാം; ആഹ്വാനവുമായി മമത

'ശത്രുവിന്റെ ശത്രു മിത്രം എന്ന് ചിന്തിക്കാനുള്ള സമയമല്ല ഇത്, നമ്മുടെ മുഖ്യ ശത്രു ബിജെപിയാണ്,' മമത പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ പുതിയ രാഷ്ട്രീയനീക്കങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. സംസ്ഥാനത്ത് ആദ്യമായി ബിജെപി മുഖ്യമന്ത്രി അധികാരമേറ്റ സാഹചര്യത്തില്‍ ബംഗാളിന്റെ പൊതുശത്രുവായ ബിജെപിക്കെതിരെ ഇടതുപക്ഷവും മറ്റ് പാര്‍ട്ടികളും ഒന്നിക്കണമെന്ന് മമത ബാനര്‍ജി ആഹ്വാനം ചെയ്തു.

ഇടതുപക്ഷ പാര്‍ട്ടികള്‍, തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകള്‍, ദേശീയ പാര്‍ട്ടികള്‍, വിദ്യാര്‍ഥി സംഘടനകള്‍ എന്നിവരെല്ലാം ബിജെപിക്കെതിരെ ഒന്നിക്കണമെന്ന് മമത അഭ്യര്‍ഥിച്ചു. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷികത്തില്‍ തന്റെ കാളിഘട്ട് വസതിക്ക് മുന്നില്‍ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മമത.

'ശത്രുവിന്റെ ശത്രു മിത്രം എന്ന് ചിന്തിക്കാനുള്ള സമയമല്ല ഇത്, നമ്മുടെ മുഖ്യ ശത്രു ബിജെപിയാണ്,' മമത പറഞ്ഞു. ബിജെപിക്കെതിരെ തന്റെ സംയുക്ത സഖ്യത്തില്‍ ചേരുന്നത് സംബന്ധിച്ച് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി താനുമായി ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവരുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് മമത പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സംസ്ഥാനത്തുടനീളം ടിഎംസി പ്രവര്‍ത്തകര്‍ക്കും അനുയായികള്‍ക്കുമെതിരെ ബിജെപി അക്രമം അഴിച്ചുവിടുകയാണെന്ന് അവര്‍ ആരോപിച്ചു.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 294 അംഗ നിയമസഭയില്‍ 207 സീറ്റുകള്‍ നേടി ബിജെപി ബംഗാളില്‍ ആദ്യമായി അധികാരത്തിലെത്തി. തൃണമൂല്‍ കോണ്‍ഗ്രസിന് 80 സീറ്റുകളാണ് ലഭിച്ചത്. ഇതോടെ പതിനഞ്ച് വര്‍ഷം നീണ്ട മമത ഭരണത്തിന് അന്ത്യമായി.

Mamata appeals for Left and other parties to unite against common 'enemy' BJP in Bengal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പച്ചപ്പടയെ രംഗത്തിറക്കി'; വിഡി സതീശനെ നിര്‍ത്തിപ്പൊരിച്ച് രാഹുല്‍ ഗാന്ധി; ഐക്യത്തിന് ശേഷം മതി മുഖ്യമന്ത്രി പ്രഖ്യാപനം

Kerala CM Selection Live: മൂവരിൽ മുഖ്യനാര്? പ്രഖ്യാപനത്തിന് കാത്തിരിക്കണം

'ഫോൺ ഓഫായതിന് ഞാനെന്തു ചെയ്യും'; രോഹിതിനെ വെട്ടിലാക്കി സെൽഫിക്കായി പിന്നാലെ കൂടി ആരാധിക, ഒടുവിൽ... (വിഡിയോ)

90 ലക്ഷം വോട്ടുകള്‍ വെട്ടിയ 'എസ്‌ഐആര്‍ തല'; മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ബംഗാള്‍ മുഖ്യമന്ത്രിയുടെ ഉപദേശകന്‍

'സിപിഎം ക്രോസ് വോട്ടിങ് നടത്തി'; ആരോപണവുമായി ജോസ് കെ മാണി

SCROLL FOR NEXT