കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ബിജെപിയെ കടന്നാക്രമിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബിജെപി സംസ്ഥാനത്ത് അധികാരത്തിൽ വന്നാൽ ജനങ്ങളെ മത്സ്യം, മാംസം, മുട്ട അടക്കമുള്ളവ കഴിക്കുന്നതിൽ നിന്നു വിലക്കുമെന്നു അവർ ആരോപിച്ചു. പുരുലിയയിൽ തൃണമൂൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ സംസരിക്കവേയാണ് അവർ കടുത്ത ആരോപണം ഉന്നയിച്ചത്.
'ബിജെപി അധികാരത്തിലെത്തിയാൽ നിങ്ങൾക്ക് മത്സ്യമോ ഇറച്ചിയോ മുട്ടയോ കഴിക്കാനാകില്ല. അവരുടെ നിലപാടുകൾ ഏകപക്ഷീയമാണ്. അവർ ഒരു മതത്തിലും വിശ്വസിക്കുന്നില്ല. ഇക്കൂട്ടർ കലാപത്തിനു പ്രേരിപ്പിക്കുന്നവരാണ്. കലാപത്തിലേക്ക് ആളുകളെ തള്ളിവിട്ടും കൊന്നുമാണ് അവർ അധികാരത്തിലെത്തിയത്.'
'ഗോത്ര വർഗക്കാർക്കും സ്ത്രീകൾക്കുമെതിരെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. ബംഗാളി സംസാരിക്കുന്ന നമ്മുടെ ആളുകൾ മറ്റ് സംസ്ഥാനങ്ങളിൽ ആക്രമിക്കപ്പെടുന്നു. നാം ആരെയും അടിച്ചമർത്തുന്നില്ല'- മമത വ്യക്തമാക്കി.
രണ്ട് ഘട്ടമായാണ് പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 23നും രണ്ടാം ഘട്ടം ഏപ്രിൽ 29നും നടക്കും. മെയ് നാലിനാണ് വോട്ടെണ്ണൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates