മമത ബാനര്‍ജി/ഫയല്‍ 
India

ഭബാനിപ്പൂരില്‍ മമതയ്ക്ക് വിജയം; 58,389 വോട്ടിന്റെ ഭൂരിപക്ഷം,തകര്‍ന്നടിഞ്ഞ് ബിജെപി

ഭബാനിപ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ മമത ബാനര്‍ജിയ്ക്ക് വിജയം

Author : സമകാലിക മലയാളം ഡെസ്ക്


ഭബാനിപ്പൂര്‍: ഭബാനിപ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ മമത ബാനര്‍ജിയ്ക്ക് വിജയം. ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക തിബ്രേവാളിനെ 58,389 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തോല്‍പ്പിച്ചത്. 21റൗണ്ട് വോട്ടെണ്ണിയപ്പോഴും ഒരുതവണ പോലും ബിജെപിക്ക് മുന്നിലെത്താനായില്ല.  

മമതയ്ക്ക് 84,709വോട്ടാണ് ലഭിച്ചത്. പ്രിയങ്ക തിബ്രേവാളിന് 26,320വോട്ടും സിപിഎം സ്ഥാനാര്‍ത്തി ശ്രീജിബ് ബിശ്വാസിന് 4,201വോട്ടും ലഭിച്ചു. ആദ്യ റൗണ്ട് ഫലം പുറത്തുവന്നപ്പോള്‍ തന്നെ തൃണമൂല്‍ പ്രവര്‍ത്തകര്‍ വിജയാഹ്ലാദ പ്രകടനങ്ങള്‍ ആരംഭിച്ചിരുന്നു. 

രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പായിരുന്നു ഭബാനിപ്പൂരിലേത്. വന്‍ ഭൂരിപക്ഷത്തിലാണ് മമത ഇത്തവണ ജയിച്ചിരിക്കുന്നത്. മമതയ്ക്ക് വേണ്ടി എംഎല്‍എ സ്ഥാനം രാജിവച്ച ശോഭന്‍ദേബ് ചതോപാധ്യേയ ജയിച്ചത് 29,0000വോട്ടിനായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി