Man arrested for cooking meat on burning funeral pyre AI
India

എരിയുന്ന ചിതയിലെ തീയിൽ ഇറച്ചി പാകം ചെയ്തു! യുപിയിൽ ഒരാൾ പിടിയിൽ, 2 പേർ ഓടി രക്ഷപ്പെട്ടു

ഉത്തർപ്രദേശിലെ ഷാജഹാൻപുരിലാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ലഖ്നൗ: ശ്മശാനത്തിൽ എരിയുന്ന ചിതയിലെ തീ ഉപയോഗിച്ച് ഇറച്ചി പാകം ചെയ്ത സംഭവത്തിൽ ഒരാൾ പൊലീസ് പിടിയിൽ. ഉത്തർപ്രദേശിലെ ഷാജഹാൻപുർ ജില്ലയിലെ പുവായൻ നത്താപുർ ഗ്രാമത്തിലാണ് സംഭവം. സംഭവത്തിൽ മൂന്ന് പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. രണ്ട് പേർ ഓടി രക്ഷപ്പെട്ടു. ഇവർക്കായുള്ള തിരച്ചിൽ തുടരുന്നു.

ഗ്രാമവാസിയായ വീർപാലിന്റെ പിതാവ് മരിച്ചതിനെ തുടർന്ന് ഞായറാഴ്ചയാണ് ഗ്രാമാതിർത്തിയിലുള്ള ശ്മശാനത്തിൽ സംസ്കാരച്ചടങ്ങുകൾ നടന്നത്. വൈകീട്ടോടെ വീർപാൽ വീണ്ടും ചിതയുടെ അടുത്തേക്ക് എത്തിയപ്പോഴാണ് മൂന്ന് പേർ ചിതയിലെ തീയിൽ പാത്രം വെച്ച് ഇറച്ചി പാകം ചെയ്യുന്നത് കണ്ടത്.

പിന്നാലെ വീർപാൽ സംഭവം പൊലീസിൽ അറിയിച്ചു. പ്രതികളിലൊരാളായ സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. അതിനിടെയാണ് സംഘത്തിലുള്ള രണ്ട് പേർ ഓടി രക്ഷപ്പെട്ടത്.

A man has been arrested for allegedly cooking meat on a burning funeral pyre in Uttar Pradesh’s Shahjahanpur district, the police said on Monday. Two of his associates, however, fled the spot

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധി: കേരളത്തില്‍ ആണവ നിലയം സ്ഥാപിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍

ജാമ്യം തേടി ആന്റോ, ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍; വീട് ആന്റോയുടേതെന്ന് തെളിയിക്കാന്‍ എക്‌സൈസ്

ഓടുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർക്ക് അ​ദ്ഭുത രക്ഷ

'ഗോള്‍ഡന്‍ ഫൈനല്‍'! ക്രിക്കറ്റ് സ്വര്‍ണം നിലനിര്‍ത്താന്‍ ഇന്ത്യന്‍ വനിതകള്‍

സിഎംആര്‍എല്‍ ഇടപാടില്‍ ഇഡി കത്തില്‍ ഇന്ന് തീരുമാനം, പ്രിയദര്‍ശിനി പദ്ധതി നൂറാംദിനത്തില്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍