യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യം 
India

ആദ്യം 'ചുംബനം' തരൂ; ഫോണ്‍വിളി നിര്‍ത്താം; തന്ത്രപൂര്‍വം ഹോട്ടലിലേക്ക് ക്ഷണം; ക്രൂരമര്‍ദ്ദനം

ശല്യം ചെയ്യരുതെന്ന് പെണ്‍കുട്ടി പലതവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും യുവാവ് ചെയ്യുന്നത് തുടര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

ചിറ്റൂര്‍:  പെണ്‍കുട്ടിയോട് ചുംബനം ആവശ്യപ്പെട്ട യുവാവിനെ ഹോട്ടല്‍മുറിയില്‍ വിളിച്ചുവരുത്തി ക്രൂരമര്‍ദനം. പെണ്‍കുട്ടിയുടെ സഹോദരനും കൂട്ടുകാരും ചേര്‍ന്ന് യുവാവിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തുവന്നു. ആന്ധ്രപ്രദേശിലെ ചിറ്റൂരിലാണ് സംഭവം. 

സുഹൃത്തിനെ വിളിച്ചപ്പോള്‍ നമ്പര്‍ മാറി യുവാവിന് കിട്ടിയത് പ്രദേശത്തെ ഒരു പെണ്‍കുട്ടിയെയാണ്. തുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയെ ഫോണ്‍ വിളിക്കല്‍ പതിവാക്കി. ശല്യം ചെയ്യരുതെന്ന് പെണ്‍കുട്ടി പലതവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും യുവാവ് ചെയ്യുന്നത് തുടര്‍ന്നു. ഒരു ചുംബനമെങ്കിലും നല്‍കാതെ പിന്തിരിയില്ലെന്ന് യുവാവ് വാശി പിടിച്ചതോടെ നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ കണ്ടുമുട്ടാമെന്ന് പെണ്‍കുട്ടി അറിയിച്ചുയ

ഇത് പ്രകാരം യുവാവ് ഹോട്ടലില്‍ എത്തി. പെണ്‍കുട്ടിയുട സഹോദരനും കൂട്ടുകാരും ചേര്‍ന്നാണ് യുവാവിനെ ആക്രമിച്ചത്. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ സഹോദരനും അഞ്ചു കൂട്ടുകാരും അറസ്റ്റിലായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളത്തിനാവശ്യം കെസി വേണുഗോപാലിന്റെ നേതൃത്വം'; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരസ്യ പിന്തുണയുമായി കെ സുധാകരന്‍

ലഖ്‌നൗവിനെ വീഴ്ത്തി; കോഹ്‌ലി ടോപ് സ്‌കോറര്‍, ബംഗളൂരുവിന് അഞ്ച് വിക്കറ്റ് ജയം

തിരുവമ്പാടി വിഭാഗത്തിന്റെ പൂരക്കൊടി ഉയര്‍ത്തുന്ന നായ്ക്കനാലിലെ ആല്‍മരം മുറിച്ചു നീക്കി, വിഡിയോ

സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി വെടിയുതിര്‍ത്തു; തുര്‍ക്കിയില്‍ ഒന്‍പത് മരണം

കോഴിക്കോട് കോണ്‍വെന്റ് റോഡിലെ പള്ളിവളപ്പില്‍ നവജാത ശിശുവിന്റെ മൃതദേഹം; അന്വേഷണം

SCROLL FOR NEXT