പട്ടാപ്പകല്‍ 18കാരനെ മര്‍ദ്ദിക്കുന്ന ദൃശ്യം, എഎന്‍ഐ 
India

പട്ടാപ്പകല്‍ 18കാരനെ മര്‍ദ്ദിച്ച് അവശനാക്കി, പിന്നാലെ കവര്‍ച്ച; മണിക്കൂറുകള്‍ക്കകം പ്രതികളെ പൊക്കി പൊലീസ്- വീഡിയോ 

പട്ടാപ്പകല്‍ 18കാരനെ മര്‍ദ്ദിച്ച് അവശനാക്കി കൈയിലുള്ളത് മുഴുവന്‍ രണ്ടുപേര്‍ ചേര്‍ന്ന് കവരുന്ന ദൃശ്യങ്ങള്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  പട്ടാപ്പകല്‍ 18കാരനെ മര്‍ദ്ദിച്ച് അവശനാക്കി കൈയിലുള്ളത് മുഴുവന്‍ രണ്ടുപേര്‍ ചേര്‍ന്ന് കവരുന്ന ദൃശ്യങ്ങള്‍ പുറത്ത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ മണിക്കൂറുകള്‍ക്കകം പ്രതികളായ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.നസീം (23), ഷറഫത്ത് (24) എന്നിവരെയാണ് പിടികൂടിയത്്. 

ഡല്‍ഹി സീലാംപൂര്‍ മേഖലയില്‍ പട്ടാപ്പകലാണ് സംഭവം. 18 വയസുള്ള രവീന്ദര്‍ സിങ്ങിനെയാണ് മര്‍ദ്ദിച്ച് അവശനാക്കിയത്. തുടര്‍ന്ന് കൈയിലുള്ളത് മുഴുവനും പ്രതികള്‍ കവരുകയായിരുന്നുവെന്ന് ഡല്‍ഹി പൊലീസ് പറയുന്നു.

ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മണിക്കൂറുകള്‍ക്കകമാണ് പ്രതികളെ പിടികൂടിയത്. ഇടവഴിയില്‍ വച്ചാണ് 18കാരനെ പ്രതികള്‍ ആക്രമിച്ചത്. ആക്രമിച്ച് കീഴ്‌പ്പെടുത്തിയ ശേഷം പ്രതികള്‍ പണം കവരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രതികളുടെ ആക്രമണത്തില്‍ അവശനായ രവീന്ദര്‍ സിങ്ങ് തളര്‍ന്നുവീഴുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT