വന്ദേഭാരത് ട്രെയിന്‍/ ഫയൽ 
India

'പണം മടക്കി നല്‍കണം'; വന്ദേഭാരതില്‍ വിളമ്പിയത് നാറിയ, വൃത്തിക്കെട്ട ഭക്ഷണം; വീഡിയോ പങ്കുവച്ച് യാത്രക്കാരന്‍

കേടായ ഭക്ഷണത്തിന്റെ ദൃശ്യങ്ങളും അദ്ദേഹം സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  വന്ദേഭാരത് എക്‌സ്പ്രസില്‍ കേടായ ഭക്ഷണം വിതരണം ചെയ്‌തെന്ന് യാത്രക്കാരുടെ ആക്ഷേപം. ഡല്‍ഹിയില്‍ നിന്ന് വാരാണസിയിലേക്കുള്ള യാത്രയ്ക്കിടെയാണ് മോശമായ ഭക്ഷണം ലഭിച്ചതെന്നാണ് യാത്രക്കാരന്റെ പരാതി. കേടായ ഭക്ഷണത്തിന്റെ ദൃശ്യങ്ങളും അദ്ദേഹം സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു.

റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെയും ഇന്ത്യന്‍ റെയില്‍വേയെയും ടാഗ് ചെയ്താണ് വീഡിയോ എക്‌സില്‍ പങ്കുവച്ചത്. തനിക്ക് ലഭിച്ച ഭക്ഷണം ദുര്‍ഗന്ധം വമിക്കുന്നതും കഴിക്കാന്‍ യോഗ്യമല്ലാത്തതുമാണ്. ദയവ് ചെയ്ത് ഇതിന്റെ പണം എനിക്ക് തിരികെ നല്‍കൂ. ഈ ഭക്ഷണവിതരണക്കാര്‍ വന്ദേഭാരതിന്റെ പേര് നശിപ്പിക്കുകയാണെന്ന് ഉപയോക്താവ് കുറിച്ചു.

നിരവധി യാത്രക്കാര്‍ റെയില്‍വേ ജീവനക്കാരോട് ഭക്ഷണം തിരികെ കൊണ്ടുപോകാന്‍ ആവശ്യപ്പെടുന്നതും വീഡീയോയില്‍ കാണാം. സബ്ജി മണക്കുന്നുണ്ടെന്നും പരിപ്പ് കേടായെന്നും ഒരാള്‍ പറയുന്നതും കേള്‍ക്കാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

​40ാം വയസിൽ ലോകകപ്പ് അരങ്ങേറ്റം! അവിശ്വസനീയ സേവുകൾ, ആ അതികായന് മുന്നിൽ സ്പെയിൻ 'സുല്ലിട്ടു'; ആരാണ് വോസിന്യ?

ഒറ്റരാത്രികൊണ്ട് കുളംകോരിയ ചരിത്രം; തൃശ്ശൂരിന്റെ ഹൃദയമിടിപ്പായി പുരാണങ്ങളും ഐതിഹ്യങ്ങളും കെട്ടുപിണയുന്ന വടക്കേച്ചിറ

'സീറോ ടിക്കറ്റ്' കളയല്ലേ! നിങ്ങളെ കാത്തിരിക്കുന്നുണ്ട് ആ സമ്മാനം

തയ്യൽക്കൂലിക്ക് പണമില്ല; അട്ടപ്പാടിയിൽ സൗജന്യ തുണി കിട്ടിയിട്ടും യൂണിഫോം തുന്നാനാകാതെ ആദിവാസി കുട്ടികൾ ക്ലാസിന് പുറത്ത്

SCROLL FOR NEXT