പ്രതീകാത്മക ചിത്രം 
India

നിരന്തരം പ്രാര്‍ഥിച്ചിട്ടും ഭാര്യയുടെയും കുഞ്ഞിന്റെയും അസുഖം മാറുന്നില്ല; വിഗ്രഹങ്ങള്‍ തകര്‍ത്ത് യുവാവ്, അറസ്റ്റ് 

ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കുടുംബാംഗങ്ങളുടെ ആരോഗ്യപ്രശ്‌നമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. 27 വയസ്സുള്ള ദിവസക്കൂലിക്ക് പണിയെടുക്കുന്ന വിനോദ് കുമാറാണ് പിടിയിലായത്.

ഗ്രേറ്റര്‍ നോയിഡയില്‍ തിങ്കളാഴ്ചയാണ് സംഭവം. ക്ഷേത്രത്തിലെ മൂന്ന് വിഗ്രഹങ്ങള്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയതായി ക്ഷേത്ര ഭാരവാഹികള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് വിനോദ് കുമാറില്‍ എത്തിച്ചേരുകയായിരുന്നു. വിഗ്രഹങ്ങള്‍ തകര്‍ക്കാന്‍ വിനോദ് ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു.

കഴിഞ്ഞ മൂന്നുനാലു വര്‍ഷമായി തന്റെ ഭാര്യയും അഞ്ചുവയസ്സുള്ള കുഞ്ഞും അസുഖബാധിതരാണെന്ന് വിനോദ് മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. ദൈവത്തോട് നിരന്തരം പ്രാര്‍ഥിച്ചിട്ടും അവരുടെ ആരോഗ്യനിലയില്‍ മാറ്റമുണ്ടായില്ല. അടുത്തിടെ അമ്മായിയും മരിച്ചു. നിരാശയിലാണ് വിഗ്രഹങ്ങള്‍ തകര്‍ത്തതെന്ന് യുവാവ് കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT