Vijay  
India

വിജയ്‌യുടെ പരിപാടിക്കിടെ 37കാരന്‍ കുഴഞ്ഞ് വീണു മരിച്ചു; അന്വേഷണം

പരമാവധി 5,000 പേര്‍ക്ക് പ്രവേശനമുള്ള വേദിയില്‍ 7,000ത്തിലധികം ആളുകളെ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ സേലത്ത് വെള്ളിയാഴ്ച നടന്ന ടിവികെ റാലിയില്‍ പങ്കെടുത്ത യുവാവ് ഉഷ്ണതരംഗം മൂലം മരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ സൂരജ് ആണ് മരിച്ചത്. കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുപത് വര്‍ഷം മുന്‍പ് ജോലി തേടി തമിഴ്‌നാട്ടില്‍ എത്തിയ ഇയാള്‍ കുടുംബത്തോടൊപ്പം സേലത്താണ് താമസിക്കുന്നത്.

നിര്‍ജ്ജലീകരണമാണ് മരണത്തിന് പ്രധാന കാരണമെന്ന് പൊലീസ് പറഞ്ഞു. ഇദ്ദേഹത്തിന് നേരത്തെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നുവെന്നും വിവരമുണ്ട്. പരമാവധി 5,000 പേര്‍ക്ക് പ്രവേശനമുള്ള വേദിയില്‍ 7,000ത്തിലധികം ആളുകളെ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങളുള്ളവരെയും വേദിയിലേക്ക് പ്രവേശിപ്പിച്ചിരുന്നു. മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചാലുടന്‍ സംഘാടകര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ സെപ്റ്റംബറില്‍ കരൂരില്‍ നടന്ന വിജയിന്റെ റാലിക്കിടെയുണ്ടായ തിക്കിലുംതിരക്കിലും പെട്ട് 41 പേര്‍ കൊല്ലപ്പെട്ടിരുന്നു. കരൂരിലേതിന് സമാനമായ സാഹചര്യം ഒഴിവാക്കാന്‍ അതീവ ജാഗ്രതയോടെയാണ് സേലത്തെ റാലി ആസൂത്രണം ചെയ്തിരുന്നത്. പൊതുജന സുരക്ഷ ഉറപ്പാക്കാനും തിരക്ക് നിയന്ത്രിക്കാനും കനത്ത പൊലീസ് സന്നാഹം, പ്രവേശന കവാടങ്ങളില്‍ വാഹന പരിശോധന, ഗതാഗത നിയന്ത്രണം എന്നിവ ഏര്‍പ്പെടുത്തിയിരുന്നു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കുമരമംഗലും മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതായും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും പൊലീസ് പറഞ്ഞു

Man dies of heatstroke at Vijay's rally in Tamil Nadu's Salem

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'ഞാൻ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്'; വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

SCROLL FOR NEXT