പ്രതീകാത്മക ചിത്രം 
India

നൃത്തം ചെയ്യാനും ജീന്‍സ് ധരിക്കാനും ഭാര്യയ്ക്ക് മടി; ഭര്‍ത്താവ് തലാഖ് ചൊല്ലി, യുവതിയുടെ വീട്ടില്‍ എത്തി തീകൊളുത്തി

ഉത്തര്‍പ്രദേശില്‍ ന്യത്തം ചെയ്യാനും ജീന്‍സ് ധരിക്കാനും വിസമ്മതിച്ച ഭാര്യയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്

സമകാലിക മലയാളം ഡെസ്ക്

ലക്നൗ: ഉത്തര്‍പ്രദേശില്‍ ന്യത്തം ചെയ്യാനും ജീന്‍സ് ധരിക്കാനും വിസമ്മതിച്ച ഭാര്യയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്. തുടര്‍ന്ന് ഭാര്യയുടെ വീട്ടില്‍ എത്തി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ വീട്ടുകാര്‍ ചേര്‍ന്ന് രക്ഷിച്ചു.

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. എട്ടുവര്‍ഷം മുന്‍പായിരുന്നു അനസിന്റെ വിവാഹം. അനസ് ഡല്‍ഹിയിലാണ് ജോലി ചെയ്യുന്നത്. 

ന്യത്തം ചെയ്യാനും പാട്ടുപാടാനും ആവശ്യപ്പെട്ട് യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നു എന്ന് ഭാര്യ ആരോപിച്ചു. ഇതിനെ ചൊല്ലി വഴക്കിടുമായിരുന്നു. ഭര്‍ത്താവിനെതിരെ ഗ്രാമ പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും ഫലം കണ്ടില്ലെന്നും ഭാര്യ പറയുന്നു. രണ്ടു ദിവസം മുന്‍പാണ് ഭാര്യയെ അനസ് മുത്തലാഖ് ചൊല്ലിയത്. 

കഴിഞ്ഞദിവസം രാത്രി വീട്ടില്‍ എത്തി പെട്ടെന്ന് തീപിടിക്കുന്ന ദ്രാവകം ദേഹത്ത് തളിച്ച് അനസ് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന് ഭാര്യാ പിതാവ് പറയുന്നു. വീട്ടുകാര്‍ ഉടന്‍ തന്നെ യുവാവിനെ രക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'ഞങ്ങളെ പ്രണയിച്ചു, മോദിയെ വിവാഹം ചെയ്തു'; രാജ്യസഭയില്‍ ചിരി പടര്‍ത്തി ഖാര്‍ഗെയുടെ പ്രസംഗം

പാലക്കാട് തീപാറുമോ?, എന്‍എംആര്‍ റസാഖ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി; കൊടുവള്ളിയില്‍ സലിം മടവൂര്‍

ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി

പൊതുജനങ്ങള്‍ക്ക് 'സി വിജില്‍', സ്ഥാനാര്‍ഥികള്‍ക്ക് സുവിധ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പുകള്‍ സജ്ജം

SCROLL FOR NEXT