പ്രതീകാത്മക ചിത്രം 
India

സ്ത്രീ വേഷം ധരിച്ച് ബ്യൂട്ടി പാര്‍ലറില്‍ എത്തി; യുവതിയെ പീഡിപ്പിച്ചു; പരാതിയുമായി 33കാരി പൊലീസ് സ്റ്റേഷനില്‍

33കാരിയാണ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍:  സ്ത്രീ വേഷം ധരിച്ചെത്തിയ ആള്‍ ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലാണ് സംഭവം. ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പിന്നാലെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടത്തിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

33കാരിയാണ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഞായറാഴ്ച ഉച്ചയ്ക്കാണ് ഇവര്‍ പരാതി നല്‍കിയത്. രാവിലെ പതിനൊന്ന് മണിയോടെയാണ് ഇവര്‍ സലൂണ്‍ കട തുറക്കുക. അവിടെ യുവതിയുടെ സഹായത്തിനായി ഒരാള്‍ കൂടിയുണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം അയാള്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോഴായിരുന്നു സംഭവം. അവര്‍ കടയില്‍ ഇരുന്ന് ടിവി കാണുമ്പോഴാണ്് അതിക്രമിച്ച് കയറി അക്രമിച്ചതെന്നാണ് പരാതി. 

മൂന്ന് മണിയോടെയാണ് ഇയാള്‍ ആണ്‍വേഷം ധരിച്ച് സലൂണ്‍ കടയിലെത്തിയത്. എന്നിട്ട് ജോലി തുടരാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇയാള്‍ പുരുഷനാണെന്ന് ബോധ്യപ്പെട്ടതോടെ ഇയാളോട് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ തന്നോട് മോശമായി പെരുമാറുകയായിരുന്നെന്നും അതിന് ശേഷം കടയില്‍ നിന്ന് ഓടി രക്ഷപ്പെട്ടതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെയാണ് യുവതി പരാതി നല്‍കിയത്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയ്യാറായില്ലെന്നും യുവതി ആരോപിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

'മാവേലിയുടെ പേരിന് മുന്നില്‍ 'ദിബ്രുഗഢ്''; ട്രെയിനുകളുടെ പേരുകളും നമ്പറുകളും മാറും

'പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ പേടിപ്പിക്കുന്നു, ആരോ​ഗ്യ മന്ത്രി പരസ്യമായി മാപ്പ് പറയണം'

"നരസിംഹം' പോലൊരു മീശ പിരി പടം പ്രതീക്ഷിക്കരുത്, തിയറ്ററിക്കല്‍ മൊമന്റ്സ് 'അതിമനോഹര'ത്തിലുണ്ടാകും'; ആന്റണി പെരുമ്പാവൂർ

'വിവാഹമോചനം പുതിയ കാലത്തെ ഒരു പ്രശ്നമല്ല, സ്ത്രീകൾക്കിന്ന് കൂടുതൽ വഴികളുള്ളതുകൊണ്ട് അവർ അത് തുറന്നു പറയുന്നു'; ജയസുധ