പ്രതീകാത്മക ചിത്രം 
India

സെക്‌സിന് സമ്മതിച്ചില്ല, 28കാരിയെ വെടിവച്ചു കൊന്ന് ഭര്‍ത്താവ്; പിഞ്ചുമക്കളെ കനാലില്‍ വലിച്ചെറിഞ്ഞു, പ്രതി പിടിയില്‍ 

ഉത്തര്‍പ്രദേശില്‍ 35കാരന്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മക്കളെ കനാലില്‍ വലിച്ചെറിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 35കാരന്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മക്കളെ കനാലില്‍ വലിച്ചെറിഞ്ഞു. 28 കാരിയായ ഭാര്യ സെക്‌സിന് വിസമ്മതിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കനാലില്‍ വലിച്ചെറിഞ്ഞ കുട്ടികളെ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ തുടരുകയാണ്. 35കാരനായ പപ്പുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

മുസഫര്‍നഗറില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. സെക്‌സിന് വിസമ്മതിച്ച ഭാര്യ ഡോളിയെ വെടിവെച്ചു കൊല്ലുകയായിരുന്നു. പിന്നാലെ അഞ്ചും മൂന്നും വയസും 18 മാസവും പ്രായമുള്ള മക്കളെ ഗംഗ കനാലില്‍ യുവാവ് വലിച്ചെറിഞ്ഞതായി പൊലീസ് പറയുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ ബുധനാഴ്ച രാവിലെയാണ് പൊലീസ് പിടികൂടിയത്. കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുകയാണ്.

ലൈംഗിക ബന്ധം എന്ന തന്റെ ആവശ്യം ആഴ്ചകളോളം നീട്ടിക്കൊണ്ടുപോയതാണ് കൊല്ലാന്‍ പ്രേരിപ്പിച്ചതെന്ന് യുവാവ് കുറ്റസമ്മതം നടത്തി. സെക്‌സ് നീ്ട്ടിക്കൊണ്ടുപോയാല്‍ കൊല്ലുമെന്ന് ആദ്യം ഭീഷണിപ്പെടുത്തി. വീണ്ടും ഇതിന് തയ്യാറാവാതെ വന്നതോടെയാണ് കൊല്ലാന്‍ തീരുമാനിച്ചത്. ഡോളിയുടെ തലയ്ക്കാണ് യുവാവ് വെടിവച്ചത്. കുട്ടികളുടെ ഭാവി എന്താകുമെന്ന് കരുതിയാണ് ഇവരെ ഗംഗാ കനാലില്‍ വലിച്ചെറിഞ്ഞതെന്ന് പ്രതി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനി 48 മണിക്കൂര്‍ മാത്രം, ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന് മേല്‍ ദുരിതം വര്‍ഷിക്കും'; ട്രംപിന്റെ മുന്നറിയിപ്പ്

ആ പന്ത് മൂളിപ്പറന്നത് 154.2 കിലോമീറ്റര്‍ വേഗത്തില്‍! പുതിയ 'സ്പീഡ് ഗണ്‍' അശോക് ശർമ (വിഡിയോ)

2036ല്‍ കൈയില്‍ കിട്ടുക ഒരു കോടി രൂപ!; അറിയാം സ്റ്റെപ്പ്- അപ്പ് എസ്‌ഐപിയുടെ ഗുണങ്ങള്‍

അവധിയാഘോഷിക്കാന്‍ വര്‍ക്കലയില്‍ എത്തി; വിദ്യാര്‍ഥിനി കടലില്‍ തിരയില്‍പ്പെട്ട് മരിച്ചു

'കേരളത്തിലെ സ്ത്രീത്വത്തിന്റെ പ്രതിനിധി'; വന്ദേമാതരം ആലപിച്ച പെൺകുട്ടിയെ ചേർത്തു പിടിച്ച് രാ​ഹുൽ ​ഗാന്ധി (വിഡ‍ിയോ)

SCROLL FOR NEXT