പ്രതീകാത്മക ചിത്രം 
India

ഇഷ്ടികക്കളത്തിനായി കുഴിച്ചപ്പോള്‍ 'പൊങ്ങിവന്നത്' 1.20 കോടി രൂപയുടെ വജ്രം; ഒറ്റദിവസം കൊണ്ട് യുവാവ് കോടീശ്വരന്‍ 

മധ്യപ്രദേശില്‍ ഖനിയില്‍ നിന്ന് 1.20 കോടി രൂപ മൂല്യം വരുന്ന വജ്രം കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഖനിയില്‍ നിന്ന് 1.20 കോടി രൂപ മൂല്യം വരുന്ന വജ്രം കണ്ടെത്തി. 26.11 കാരറ്റ് വജ്രമാണ് ഇഷ്ടികക്കളം നടത്തുന്നയാള്‍ക്ക് ലഭിച്ചത്. 

ഭോപ്പാലില്‍ നിന്ന് 380 കിലോമീറ്റര്‍ അകലെ പന്ന ജില്ലയിലാണ് സംഭവം. ലേലത്തില്‍ 1.20 കോടി രൂപ വരെ ലഭിക്കുമെന്നാണ് പ്രതീക്ഷ. കൃഷ്ണ കല്യാണ്‍പൂര്‍ മേഖലയില്‍ നിന്നാണ് വജ്രം ലഭിച്ചത്. ഇഷ്ടികക്കളം നടത്തുന്ന സുശീല്‍ ശുക്ലയ്ക്കും പാര്‍ട്ണര്‍ക്കുമാണ് വജ്രം ലഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

ദിവസങ്ങള്‍ക്കകം വജ്രം ലേലത്തില്‍ വെയ്ക്കും. വാടകയ്ക്ക് എടുത്ത ഭൂമിയിലാണ് സുശീല്‍ ശുക്ല ഇഷ്ടികക്കളം നടത്തുന്നത്. കഴിഞ്ഞ 20വര്‍ഷമായി ശുക്ലയും കുടുംബവും ഈ രംഗത്താണ് പ്രവര്‍ത്തിക്കുന്നത്. വജ്രശേഖരത്താല്‍ സമ്പന്നമായ പന്ന ജില്ലയില്‍ 12 ലക്ഷം കാരറ്റ് വജ്രം ഉണ്ടെന്നാണ് നിഗമനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചൂരൽമല - മുണ്ടക്കൈ ദുരിതബാധിതർക്ക് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണം ഇഴയുന്നു; കോൺഗ്രസിനും ലീഗിനും വിമർശനം

'നാന, നിങ്ങളുടെ ആ ഉപദേശം മരിക്കുവോളം മറക്കില്ല; ഒരിക്കല്‍ കൂടി തര്‍ക്കിക്കാനും ചായ പങ്കിടാനും സാധിച്ചിരുന്നെങ്കില്‍'; വികാരഭരിതനായി ഷാരൂഖ്

'സഞ്ജു പ്ലെയിങ് ഇലവനിൽ വേണം, മറ്റൊരു ചോദ്യവും ഇല്ല'

​Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ

ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം റദ്ദാക്കി; നിര്‍ണായക പരിഷ്‌കാരങ്ങളുമായി ജിഎസ്ടി കൗണ്‍സില്‍