പ്രതീകാത്മക ചിത്രം 
India

ഭുമി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയായ യുവതിയെ കൊലപ്പെടുത്തി; പ്രതിയെ നാട്ടുകാര്‍ തല്ലിക്കൊന്നു

ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയായ സത്രീയെ കൊന്നശേഷം കടന്നുകളയാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി തല്ലിക്കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയായ സത്രീയെ കൊന്നശേഷം കടന്നുകളയാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി തല്ലിക്കൊന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. കൊലയ്ക്ക് ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ്് ഇയാളെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. മച്ച ഗ്രാമവാസിയായ ജയ്ശങ്കര്‍ സിങ് അയാല്‍വാസിയായ സുബോധ് ഷായുടെ ഭാര്യ നീതു ദേവിയാണ് വെടിവച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാരും ബന്ധുക്കളും പിടികൂടി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ സമീപത്തെ  സര്‍ദാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും സിങ് മരിച്ചതായി പൊലീസ് പറഞ്ഞു. 

രണ്ടുപേരുടെയും മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചതായി പൊലീസ് പറഞ്ഞു. ഭുമി സംബന്ധമായ തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു