പ്രതീകാത്മക ചിത്രം 
India

അക്കൗണ്ടില്‍ ശതകോടികള്‍;  അമ്പരന്ന് സാധാരണക്കാര്‍; അന്വേഷണം

തഞ്ചാവൂര്‍ സ്വദേശിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചത് 756 കോടി രൂപ. ചെന്നൈ സ്വദേശിയുടെ അക്കൗണ്ടില്‍ 753 കോടിയും നിക്ഷേപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ സാധാരണക്കാരുടെ അക്കൗണ്ടില്‍ വന്‍ തുക നിക്ഷേപിച്ച് സ്വകാര്യ ബാങ്ക് . തഞ്ചാവൂര്‍ സ്വദേശിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചത് 756 കോടി രൂപ. ചെന്നൈ സ്വദേശിയുടെ അക്കൗണ്ടില്‍ 753 കോടിയും നിക്ഷേപിച്ചു. ഇരുവരുടെയും അക്കൗണ്ട് സ്വകാര്യ ബാങ്ക് മരവിപ്പിച്ചു.

തഞ്ചാവുര്‍ സ്വദേശി ഗണേഷ് എന്നയാളുടെ ബാങ്ക് അക്കൗണ്ടിലാണ് സ്വകാര്യ ബാങ്ക് 756 കോടി രൂപ നിക്ഷേപിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ഇയാള്‍ സ്വകാര്യ ബാങ്കില്‍ പോയി കാര്യങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് അക്കൗണ്ടിന്റെ സ്‌ക്രീന്‍ ഷോട്ടും മറ്റ് രേഖകളും മൊബൈല്‍ നമ്പറുവം അധികൃതര്‍ വാങ്ങിവയ്ക്കുകയും തിരിച്ചയക്കുകയുമായിരന്നു. 

അതിന് പിന്നാലെയാണ് ചെന്നൈ സ്വദേശിയുടെ അക്കൗണ്ടില്‍ 753 കോടി രൂപ നിക്ഷേപിച്ചത്. തുടര്‍ന്ന് ബാങ്ക് ഇരുവരുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. അക്കൗണ്ട് മരവിച്ചതോടെ ബാങ്കുമായി ബന്ധപ്പെട്ട മറ്റ് നടപടികളൊന്നും ചെയ്യാനാവാതെ വന്നതോടെ ചെന്നൈ സ്വദേശി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് ടാക്‌സി ഡ്രൈവറുടെ അക്കൗണ്ടില്‍ ഒന്‍പതിനായിരം കോടി മറ്റൊരു ബാങ്ക് നിക്ഷേപിച്ചിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'ദൃശ്യം 3' സൂപ്പർ ഹിറ്റ്, പിന്നാലെ രണ്ട് ബി​ഗ് ബഡ്ജറ്റ് ചിത്രങ്ങളുമായി പനോരമ സ്റ്റുഡിയോസ്; നായകനായി ഫ​ഹദ് ഫാസിൽ

'സര്‍ക്കാരിന്റെ ആദ്യ 100 ദിന കര്‍മ്മപരിപാടി ജൂലൈ 1 മുതല്‍; എല്ലാ വകുപ്പിലും ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ അ ഡ്വൈസറെ നിയമിക്കും, പൊതുസംഭരണ മാന്വല്‍ പരിഷ്‌കരിക്കും'

ഹോര്‍മുസ് തുറന്നാലും എല്‍പിജി പ്രതിസന്ധി ഉടന്‍ അവസാനിക്കില്ല; മുന്നറിയിപ്പുമായി സര്‍ക്കാര്‍

തേഡ് അമ്പയറുടെ 'സമ്മാന'വും തുണച്ചില്ല; 4,6,4, തകര്‍ത്ത് അടിക്കുന്നതിനിടെ സൂര്യവംശി വീണു

SCROLL FOR NEXT