പ്രതീകാത്മക ചിത്രം 
India

13കാരിക്ക് മുന്നില്‍ പരസ്യമായി സ്വയംഭോഗം; 33കാരന് മൂന്ന് വര്‍ഷം കഠിനതടവ്

പ്രതി എച്ച് റഹ്മുത്തള്ളയ്ക്ക് കോടതി 20,000 രുപ പിഴയും വിധിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു:  പതിമൂന്നുകാരിയുടെ മുന്‍പില്‍ വച്ച് പരസ്യമായി സ്വയംഭോഗം ചെയ്ത 33കാരന് മൂന്ന് വര്‍ഷം കഠിനതടവ്. ബംഗളൂരു അതിവേഗ കോടതിയുടെതാണ് വിധി. കൂടാതെ പ്രതി എച്ച് റഹ്മുത്തള്ളയ്ക്ക് കോടതി 20,000 രുപ പിഴയും വിധിച്ചു.

2020ലായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി തന്റെ നായക്കൊപ്പം നടക്കുന്നതിനിടെയാണ് സംഭവം. പെണ്‍കുട്ടിയുടെ മുന്നില്‍വച്ച് യുവാവ് സ്വയം ഭോഗം നടത്തുകയായിരുന്നു. ഇത് കണ്ട് വീട്ടിലേക്ക് തിരികെ നടന്ന പെണ്‍കുട്ടിയെ ഇയാള്‍ പിന്തുടരുകയും ചെയ്തിരുന്നു. 

പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.  വിചാരണയില്‍ ഇത് തെളിവായി ഉപയോഗിക്കുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT