India

നിധി കണ്ടെത്താന്‍ പൂജ, മന്ത്രവാദിയുടെ വാക്കു കേട്ട് മകളെ മര്‍ദിച്ചു കൊന്നു; വീട്ടുവളപ്പില്‍ കുഴിച്ചിട്ടു, അറസ്റ്റ് 

നിധി കണ്ടെത്താന്‍ പൂജ, മന്ത്രവാദിയുടെ വാക്കു കേട്ട് മകളെ മര്‍ദിച്ചു കൊന്നു; വീട്ടുവളപ്പില്‍ കുഴിച്ചിട്ടു, അറസ്റ്റ് 

Author : സമകാലിക മലയാളം ഡെസ്ക്

ബാരാബങ്കി (ഉത്തര്‍പ്രദേശ്): നിധിയെടുക്കാന്‍ സഹായിക്കാമെന്ന മന്ത്രവാദിയുടെ വാക്കു കേട്ട് പത്തു വയസ്സുകാരിയായ മകളെ അടിച്ചുകൊന്നയാള്‍ അറസ്റ്റില്‍. യുപിയിലെ ബാരാബങ്കിയില്‍ ആലം എന്നയാളാണ് പിടിയിലായത്.

വീട്ടു വളപ്പില്‍ നിധി കുഴിച്ചിട്ടിട്ടുണ്ടെന്ന മന്ത്രവാദിയുടെ വാക്കു കേട്ടാണ് ഇയാള്‍ ക്രൂര കൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. നിധിയുടെ സ്ഥാനം അറിയാന്‍ കുട്ടിയുടെ മേല്‍ ചില ക്രിയകള്‍ ചെയ്യണമെന്ന് മന്ത്രവാദി ഉപദേശിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയെ അടിച്ചത്. ക്രൂരമര്‍ദനമേറ്റ കുട്ടി മരിച്ചു. തുടര്‍ന്ന് ശരീരം വീട്ടുവളപ്പില്‍ കുഴിച്ചിടുകയായിരുന്നു.

ഭാര്യയുടെ മുത്തശ്ശിയാണ് വിവരം പൊലീസിനെ അറിയിച്ചത്. കുട്ടിയെ അടിക്കുന്നത് തടയാന്‍ ചെന്നപ്പോള്‍ ഇയാള്‍ ഭാര്യയെയും മര്‍ദിച്ചിരുന്നു. പൊലീസ് എത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു.

പിതാവിനെയും ഉപദേശം നല്‍കിയ മന്ത്രവാദിയെയും പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ അ്‌ന്വേഷണം നടക്കുകയാണെന്ന് എസ്പി അരവിന്ദ് ചതുര്‍വേദി അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!