പ്രതീകാത്മക ചിത്രം 
India

നടത്തത്തില്‍ സംശയം, പരിശോധനയില്‍ ഒരേ ചിത്രമുള്ള രണ്ട് ആധാര്‍ കാര്‍ഡ്, പേരുകള്‍ വ്യത്യസ്തം; വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍

ഉത്തര്‍പ്രദേശിലെ വിമാനത്താവളത്തില്‍ ഒരേ ചിത്രമുള്ള രണ്ടു ആധാര്‍ കാര്‍ഡുമായി യാത്രക്കാരന്‍ പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ വിമാനത്താവളത്തില്‍ ഒരേ ചിത്രമുള്ള രണ്ടു ആധാര്‍ കാര്‍ഡുമായി യാത്രക്കാരന്‍ പിടിയില്‍.  ചിത്രങ്ങള്‍ ഒന്നു തന്നെയാണെങ്കിലും പേരുകള്‍ വ്യത്യസ്തമാണ്. യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല.

ബറേലി വിമാനത്താവളത്തിലാണ് സംഭവം. മുംബൈയ്ക്ക് പുറപ്പെടുന്ന വിമാനത്തില്‍ കയറാനാണ് യാത്രക്കാരന്‍ വിമാനത്താവളത്തില്‍ എത്തിയത്. കൈവശം ഇ- ബോര്‍ഡിങ് പാസ് ഉണ്ടായിരുന്ന യാത്രക്കാരന്റെ നീക്കത്തില്‍ സംശയം തോന്നിയ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയായിരുന്നു. തിരിച്ചറിയല്‍ രേഖ ചോദിച്ചപ്പോള്‍ നല്‍കിയ ആധാര്‍ കാര്‍ഡില്‍ വിവരങ്ങള്‍ അവ്യക്തമായിരുന്നു. 

മൊബൈലില്‍ കാണിച്ച പാന്‍ കാര്‍ഡിന്റെ ഡിജിറ്റല്‍ പകര്‍പ്പിലും വിവരങ്ങള്‍ അവ്യക്തമായിരുന്നതായി എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ പറയുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് മറ്റൊരു ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കണ്ടെത്തിയത്. രണ്ട് ആധാര്‍ കാര്‍ഡിന്റെയും ഫോട്ടോകള്‍ ഒന്നു തന്നെയാണെങ്കിലും പേരും മേല്‍വിലാസവും വ്യത്യസ്തമായിരുന്നു.കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത യാത്രക്കാരനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വ്യാജ രേഖകള്‍ ചമച്ചത് അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് യാത്രക്കാരനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന്‍ സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്