പ്രതീകാത്മക ചിത്രം 
India

200 രൂപ നല്‍കിയില്ല; 30 കാരനെ സുഹൃത്ത് വെടിവച്ചുകൊന്നു

200 രൂപ കടം നല്‍കാത്തതിനെ തുടര്‍ന്ന് 30കാരനെ സുഹൃത്ത് വെടിവച്ച് കൊന്നു 

Author : സമകാലിക മലയാളം ഡെസ്ക്

അലിഗഡ്: 200 രൂപ കടം നല്‍കാത്തതിനെ തുടര്‍ന്ന് 30കാരനെ സുഹൃത്ത് വെടിവച്ച് കൊന്നു. അലിഗഡിലെ തിരക്കേറിയ സിവില്‍ ലൈന്‍ പ്രദേശത്തുവച്ചാണ് കൊലപാതകം നടന്നത്. ശനിയാഴ്ചയായിരുന്നു സംഭവം.

അന്‍സാര്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്. അദ്ദേഹം സിവില്‍ ലൈനിലെ ഷംഷാദ് മാര്‍ക്കറ്റില്‍ ടയര്‍ കട നടത്തുകയാണെന്നും ആസിഫ് എന്നയാള്‍ ശനിയാഴ്ച ഇയാളെ വെടിവച്ച്‌കൊല്ലുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

പ്രതി മയക്കുമരുന്നിനടിമയാണ്. സംഭവത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടതായും സിറ്റി പൊലീസ് സൂപ്രണ്ട് അഭിഷേക് കുമാര്‍ പറഞ്ഞു. ശനിയാഴ്ച ആസിഫ്, അന്‍സാര്‍ അഹമ്മദിനോട് മോട്ടോര്‍ സൈക്കിള്‍ ആവശ്യപ്പെട്ട് വന്നിരുന്നു. എന്നാല്‍ മോട്ടോര്‍ സൈക്കിള്‍ നല്‍കിയിരുന്നില്ല. ഇതിന് പിന്നാലെ  വീണ്ടും തിരിച്ചെത്തിയ ആസീഫ് ഇയാളോട് 200 രൂപ അവശ്യപ്പെട്ടു. അതും നല്‍കാന്‍ അന്‍സാര്‍ തയ്യാറായില്ല. തുടര്‍ന്ന് കൈയില്‍ കരുതിയ തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. തലയിലാണ് വെടിയേറ്റത്. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന

'ഞാന്‍ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു'; കുഴൽനാടനെ തള്ളി മുഖ്യമന്ത്രി