പ്രതീകാത്മക ചിത്രം 
India

ഹെഡ്ഫോണിനെ ചൊല്ലി തർക്കം; 20കാരിയെ യുവാവ് കൊലപ്പെടുത്തി

മ​ഹാ​രാ​ഷ്ട്ര​യി​ൽ ഹെഡ്ഫോണിനെ ചൊല്ലിയുള്ള തർക്കത്തിനിടെ, ഇരുപത്തിനാലുകാരനായ യു​വാ​വ് ബ​ന്ധു​വായ യുവതിയെ കൊലപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ഹെഡ്ഫോണിനെ ചൊല്ലിയുള്ള തർക്കത്തിനിടെ,  ഇരുപത്തിനാലുകാരനായ യു​വാ​വ് ബ​ന്ധു​വായ യുവതിയെ കൊലപ്പെടുത്തി.  മൂർച്ചയേറിയ ആയു‌ധം ഉപയോ​ഗിച്ചാണ് 20കാരിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

 അ​കോ​ല​യി​ലാ​ണ് സംഭവം.  ഗോ​രാ​ക്ഷ​ൻ റോ​ഡി​ലെ മാ​ധ​വ് ന​ഗ​ർ നി​വാ​സി​ക​ളാ​യ റി​ഷി​കേ​ഷ് യാ​ദ​വ്, ബ​ന്ധു നേ​ഹ എ​ന്നി​വ​ർ ത​മ്മി​ലാ​ണ് ഹെ​ഡ്‌​ഫോ​ണി​ന്റെ പേ​രി​ൽ ത​ർ​ക്ക​മു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് റി​ഷി​കേ​ശ് മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് നേ​ഹ​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. 

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നേ​ഹ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. റി​ഷി​കേ​ശി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല​ ന​ട​ത്താ​ൻ മ​റ്റെ​ന്തെങ്കിലും കാ​ര​ണ​മു​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്ന് പൊലീ​സ് അന്വേഷിച്ച് വരികയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സർക്കാരിന്റെ വിലയിരുത്തൽ'; ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

'എല്ലായിടത്തും മൈക്കും കൊണ്ട് വരണ്ട' ; മുഖ്യമന്ത്രി ബുധനാഴ്ച മാധ്യമങ്ങളെ കാണും, ആവശ്യമെങ്കിൽ മുൻകൂട്ടി അറിയിക്കും

4 വയസുകാരൻ ട്രെയിൻ മാറി കയറി; ഒടുവിൽ...

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിൻ; മലബാറിനും മാവേലിക്കും അധിക സ്ലീപ്പർ കോച്ച്

'നന്ദി മോദി'... സൗദി തടവിൽ നിന്നു മൂന്ന് പേർക്ക് മോചനം; കേന്ദ്രത്തിന് കത്തയച്ച് മെത്രാപ്പൊലീത്ത