പ്രതീകാത്മക ചിത്രം 
India

കല്യാണം കഴിഞ്ഞിട്ട് 11 വര്‍ഷം; കുട്ടികള്‍ ഉണ്ടാവാത്തതിന്‌ പതിവായി കളിയാക്കി; അച്ഛനെ യുവാവ് തൂമ്പ കൊണ്ട് അടിച്ചുകൊന്നു

ശല്യം സഹിക്കാനാവാതെ വന്നതോടെ വീട്ടിലുണ്ടായിരുന്ന തൂമ്പയെടുത്ത് പിതാവിനെ അടിക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: കുട്ടികള്‍ ഉണ്ടാവാത്തതിന്റെ പേരില്‍ തന്നെയും ഭാര്യയെയും നിരന്തരം കളിയാക്കിയിരുന്ന അച്ഛനെ മകന്‍ തൂമ്പ കൊണ്ട് അടിച്ചുകൊന്നു. ഛത്തീസ്ഗഢിലെ ധംതാരി ജില്ലയിലാണ് സംഭവം. മകന്‍ ഖേലന്‍ദാസിന്റെ ആക്രമണത്തില്‍ ദേവ്പൂര്‍ ഗ്രാമത്തില 55കാരനായ ശിവനാരായണ്‍ സത്‌നാമിയാണ് കൊല്ലപ്പെട്ടത്. 

മകന്റെ അടിയേറ്റ് സാരമായി പരിക്കേറ്റ ഇയാള്‍ ചികിത്സയിലിരിക്കെയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. വിവാഹം കഴിഞ്ഞിട്ട് പതിനൊന്നുവര്‍ഷമായിട്ടും കുട്ടികള്‍ ഉണ്ടാവാത്തതിന്റെ പേരില്‍ സത്‌നാമി മകനെയും ഭാര്യയെയും നിരന്തരമായി കളിയാക്കുകയും ചീത്തവിളിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് മകന്‍ പിതാവിനെ കൊലപ്പെടുത്തിയതെന്നാണ്  പൊലീസ് പറയുന്നത്.

കുട്ടികള്‍ ഉണ്ടാവാത്തതിന്റെ പേരില്‍ ബുധനാഴ്ച മരുമകള്‍ സംഗീതയെ സത്‌നാമി കളിയാക്കുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. ആ സമയത്ത് ഖേലനും വീട്ടിലുണ്ടായിരുന്നു. ശല്യം സഹിക്കാനാവാതെ വന്നതോടെ വീട്ടിലുണ്ടായിരുന്ന തൂമ്പയെടുത്ത് പിതാവിനെ അടിക്കുകയായിരുന്നു. അടിയേറ്റ് ബോധംകെട്ടുവീണ സത്‌നാമിയെ ഉടന്‍തന്നെ സംഗീതയും അയല്‍വാസികളും ചേര്‍ന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ധംതാരിയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് മകനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT