പ്രതീകാത്മക ചിത്രം 
India

മകളുടെ കാമുകന്‍ വിവാഹിതന്‍; വീട്ടുകാര്‍ എതിര്‍ത്തു; യുവാവ് സഹോദരനെ കുത്തിക്കൊന്നു; പിതാവ് ഗുരുതരാവസ്ഥയില്‍

സമല്‍ വിവാഹിതനായതിനാല്‍ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ത്തിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: കാമുകിയുമായുള്ള ബന്ധത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് യുവാവ്, യുവതിയുടെ സഹോദരനെ കൊലപ്പെടുത്തി. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ യുവതിയുടെ പിതാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയിലാണ് സംഭവം.

ബിരേന്‍ സമല്‍ എന്നായാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ സഹോദരന്റെ കടയില്‍ കയറി മൂര്‍ച്ചയുള്ള കത്തികൊണ്ട് ഇയാള്‍ ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ പിതാവ് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സമല്‍ ഇയാളെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

മാര്‍ക്കറ്റില്‍ നിന്ന് ഓടിക്കൂടിയ നാട്ടുകാരും കടയുടമകളും ചേര്‍ന്ന് പ്രതിയെ മര്‍ദിച്ച ശേഷം പൊലീസില്‍ എല്‍പ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ പരിക്കേറ്റ
ഇരുവരെയും നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജിതേന്ദ്ര  ആശുപത്രിയില്‍ വച്ച് മരിച്ചു.

പ്രതിക്ക് ജിതേന്ദ്രയുടെ സഹോദരിയുമായി ബന്ധമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സമല്‍ വിവാഹിതനായതിനാല്‍ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ത്തിരുന്നു. ഇതേതുടര്‍ന്ന് സമല്‍ മൂര്‍ച്ചയേറിയ ആയുധവുമായി എത്തി ആക്രമിക്കുകയായിരുന്നു. പ്രകോപിതരായ നാട്ടുകാര്‍ പ്രതിയുടെ വീട് തകര്‍ത്തു. പ്രതിയെ അറസ്റ്റ് ചെയ്തതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി