Bengaluru -പ്രതീകാത്മക ചിത്രം file
India

ഭാര്യയുടെ തല വെട്ടിയെടുത്ത് സ്‌കൂട്ടറില്‍ യാത്ര, നടുക്കുന്ന സംഭവം ബംഗളൂരുവില്‍; യുവാവ് പിടിയില്‍

വസ്ത്രത്തില്‍ ചോരക്കറയുമായി രാത്രി പതിനൊന്നരയോടെ പൊലീസിന് മുന്നിലെത്തിയ പ്രതിയെ ചോദ്യം ചെയ്യുകയായിരുന്നു. ഈ സമയത്താണ് സ്‌കൂട്ടറിന്റെ ഫുട്‌ബോര്‍ഡില്‍ സ്ത്രീയുടെ അറുത്തുമാറ്റിയ തല കണ്ടെത്തിയത്

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: അറുത്തെടുത്ത ഭാര്യയുടെ തലയുമായി സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ ഭര്‍ത്താവ് പിടിയില്‍. കര്‍ണാടകയിലെ അനേക്കല്‍ താലൂക്കിലെ ചന്ദപുരയ്ക്കടുത്തുള്ള ഹീലാലിഗെ ഗ്രാമത്തിലാണ് സംഭവം. (Bengaluru) ഹെബ്ബഗൊഡെ നിവാസിയായ മാനസ (26) യെയാണ് ഭര്‍ത്താവ് ശങ്കര്‍ കൊലപ്പെടുത്തയത്.

ബെംഗളൂരു നഗരപ്രാന്ത പ്രദേശമായ ഹീലാലിഗെ മേഖലയില്‍ പതിവ് പെട്രോളിങ്ങിനിടെയാണ് ശങ്കര്‍ പൊലീസ് പിടിയിലായത്. വസ്ത്രത്തില്‍ ചോരക്കറയുമായി രാത്രി പതിനൊന്നരയോടെ പൊലീസിന് മുന്നിലെത്തിയ പ്രതിയെ ചോദ്യം ചെയ്യുകയായിരുന്നു. ഈ സമയത്താണ് സ്‌കൂട്ടറിന്റെ ഫുട്‌ബോര്‍ഡില്‍ സ്ത്രീയുടെ അറുത്തുമാറ്റിയ തല കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് കേസെടുത്തു.

ഇരുപത്തിയാറുകാരനായ ശങ്കറും മാനസയും അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വിവാഹിതരായത്. ദമ്പതികള്‍ക്ക് മുന്ന് വയസുകള്ള ഒരു മകളുമുണ്ട്. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് വന്നിരുന്ന ഇരുവരും ഹീലാലിഗെയിലെ ഒരു വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

ഭാര്യയുടെ വിവാഹേതര ബന്ധം സംബന്ധിച്ച സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വിഷയത്തില്‍ ദമ്പതികള്‍ തമ്മില്‍ ഭിന്നത ഉണ്ടായിരുന്നു. അടുത്തിടെ ഭാര്യയോട് ശങ്കര്‍ വീട് വിട്ട് പോകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കുറച്ച് ദിവസം പേയിങ് ഗസ്റ്റായി യുവതി മാറി താമസിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ, ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് കഴിഞ്ഞ ദിവസം തിരിച്ചെത്തിയപ്പോളാണ് കൊലപാതകം എന്നാണ് വിലയിരുത്തല്‍. ചര്‍ച്ച വാക്കുതര്‍ത്തിലേക്ക് നീണ്ടതോടെ വീട്ടില്‍ ഉണ്ടായിരുന്ന കോടാലി ഉപയോഗിച്ച് ശങ്കര്‍ മാസനയെ വകവരുത്തുക ആയിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

മാര്‍ട്ടിനെതിരെ അതിജീവിതയുടെ പരാതിയില്‍ കേസ് എടുക്കും; അന്വേഷണത്തിന് പ്രത്യേക സംഘം

ഒരു ദിവസം എത്ര കാപ്പി വരെ ആകാം

'കടുവയെ വച്ച് വല്ല ഷോട്ടും എടുക്കുന്നുണ്ടെങ്കിൽ വിളിക്കണം, ഞാൻ വരാം'; രാജമൗലിയോട് ജെയിംസ് കാമറൂൺ

വിസി നിയമനത്തിന് പിന്നാലെ കേരള സര്‍വകലാശാല രജിസ്റ്റര്‍ കെഎസ് അനില്‍കുമാറിനെ സ്ഥലം മാറ്റി

SCROLL FOR NEXT