പ്രതീകാത്മക ചിത്രം 
India

നാട്ടുകാരെ മുഴുവന്‍ വിളിച്ച് അച്ഛന്റെ അടിയന്തിരസദ്യ നടത്തണം; നാലുലക്ഷം രൂപ കവര്‍ന്നു, യുവാവ് അറസ്റ്റില്‍ 

മധ്യപ്രദേശില്‍ അച്ഛന്റെ അടിയന്തിരസദ്യ നടത്തുന്നതിന് കവര്‍ച്ച നടത്തിയ മകന്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ അച്ഛന്റെ അടിയന്തിരസദ്യ നടത്തുന്നതിന് കവര്‍ച്ച നടത്തിയ മകന്‍ അറസ്റ്റില്‍. വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് ബാങ്ക് ഇടപാടുകാരുടെ ബാഗിലെ ലക്ഷങ്ങളാണ് കവര്‍ന്നത്. 

ഛത്താര്‍പൂര്‍ ജില്ലയിലാണ് സംഭവം. സഞ്ജയ് സോണിയാണ് അച്ഛന്റെ അടിയന്തിരസദ്യയ്ക്കായി കവര്‍ച്ച നടത്തിയത്. മാര്‍ച്ച് 26നായിരുന്നു ചടങ്ങ്. മാര്‍ച്ച് 23, 26 തീയതികളിലാണ് കവര്‍ച്ച നടത്തിയത്. രണ്ടു സംഭവങ്ങളിലായി നാലുലക്ഷത്തോളം രൂപയാണ് കവര്‍ന്നത്. ബാങ്ക് ഇടപാടുകാരെ ലക്ഷ്യമിട്ടായിരുന്നു മോഷണം. ബാഗ് കുത്തികീറിയാണ് പണം കവര്‍ന്നതെന്ന് പൊലീസ് പറയുന്നു. കൃത്യത്തില്‍ സഞ്ജയ് സോണിയെ സഹായിച്ച കൂട്ടുപ്രതികള്‍ ഒളിവിലാണ്. 

അച്ഛന്റെ അടിയന്തിരസദ്യ നടത്താന്‍ പണമില്ലാത്തത് കൊണ്ടാണ് മോഷ്ടിച്ചതെന്ന് യുവാവ് പൊലീസിന് മൊഴി നല്‍കി. നാട്ടുകാരെ മുഴുവന്‍ വിളിച്ച് ചടങ്ങ് നടത്താന്‍ ഒരുപാട് പണം വേണം. ഇതിനായി മോഷണം നടത്താന്‍ യുവാവ് തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്

ഭീഷണിപ്പെടുത്തി നഗ്ന വിഡിയോ കോൾ; തെയ്യം കലാകാരന്റെ കെണിയിൽ കുരുങ്ങിയത് 17 സ്ത്രീകൾ

രസതന്ത്ര നൊബേല്‍ ഹെന്റി ബി കഗാനും കെന്‍സോ സോയിക്കും

'അത് നമ്മളെ തകർത്തുകളയും, 50 രൂപയ്ക്കാണ് അയാൾ ജീവിക്കുന്നത്'; കൊൽക്കത്തയിലെ അനുഭവം പങ്കുവച്ച് അനൂപ് മേനോൻ

പേരയ്ക്കയും പണി തരും, കഴിക്കാൻ പാടില്ലാത്തവർ