സുശീല്‍ കൗശിക് എക്സ്
India

'രാമനാ'യി വേദിയിൽ; അഭിനയത്തിനിടെ ഹൃദയാഘാതം, കുഴഞ്ഞു വീണു മരിച്ചു- വിഡിയോ

45 കാരനായ സുശീല്‍ കൗശിക് എന്നയാളാണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാംലീല എന്ന നാടകത്തില്‍ രാമനായി അഭിനയിച്ചുകൊണ്ടിരുന്നയാള്‍ കുഴഞ്ഞു വീണു മരിച്ചു. ഡല്‍ഹിയിലെ ഷഹ്ദാരയിലെ ജയ് ശ്രീ രാംലീല വിശ്വകര്‍മ നഗറിലാണ് സംഭവം.

45 കാരനായ സുശീല്‍ കൗശിക് എന്നയാളാണ് മരിച്ചത്. നാടകത്തില്‍ ശ്രീരാമന്റെ വേഷമായിരുന്നു ഇയാള്‍ക്ക്. വേദിയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ അസ്വസ്ഥത തോന്നിയ സുശീല്‍ കൗശിക് വേദിക്ക് പിന്നിലേയ്ക്ക് പോവുകയും ഉടന്‍ കുഴഞ്ഞു വീഴുകയുമായിരുന്നു.

ആനന്ദ് വിഹാറിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഹൃദയാഘാതമുണ്ടാതിനെത്തുടര്‍ന്നാണ് കുഴഞ്ഞു വീണതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ജനുവരിയില്‍ ഹരിയാനയിലെ ഭിവാനിയില്‍ രാംലീല നാടകത്തിലെ ഹനുമാനെ അവതരിപ്പിച്ച 62കാരന്‍ ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് കുഴഞ്ഞുവീണു മരിച്ചിരുന്നു. 2022 ഒക്ടോബറില്‍ ഉത്തര്‍പ്രദേശില്‍ രാവണന്റെ വേഷം ചെയ്ത ഒരു നടനും വേദിയില്‍ കുഴഞ്ഞു വീണു മരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്