പ്രതീകാത്മക ചിത്രം 
India

പുള്ളിപ്പുലിയുടെ കുഞ്ഞിനെ വിൽപ്പനയ്ക്ക്; ഫെയസ് ബുക്ക് പോസ്റ്റിട്ടു; അറസ്റ്റ്

വെള്ളിയാഴ്ച കാരാടുള്ള വീട്ടില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്‌ 

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പുള്ളിപ്പുലിയുടെ കുഞ്ഞിനെ വിൽക്കാനുണ്ടെന്ന് കാണിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടയാളെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സതാര ജില്ലയിലെ കാരാട് ആണ് സംഭവം.  ലാലിയ എന്നറിയപ്പെടുന്ന ഋഷികേശ്​​ ഇംഗ്​ലെയാണ്​ പുള്ളിപ്പുലി കുഞ്ഞുങ്ങളെ ആവശ്യമുള്ളവർ വിളിക്കാൻ ആവശ്യപ്പെട്ട്​ ഫെയ്സ്​ബുക്കിൽ പോസ്റ്റ് ഇട്ടത്. 

ഹോണററി വൈൽഡ്​ലൈഫ്​ വാർഡൻ രോഹൻ ഭാതെയും വനം വകു​പ്പ്​ ഉദ്യോഗസ്​ഥരും നടത്തിയ പരിശോധനയിലാണ്​ വെള്ളിയാഴ്ച കാരാടുള്ള വീട്ടിൽ വെച്ച്​​ പ്രതിയെ അറസ്റ്റ്​ ചെയ്​തത്​.

എന്നാൽ അന്വേഷണത്തിൽ ഇയാളുടെ പക്കൽ പുള്ളിപ്പുലി കുഞ്ഞുങ്ങൾ ഇല്ലെന്നും തമാശക്ക്​ വേണ്ടിയാണ്​ സോഷ്യൽ മീഡിയയിൽ പോസ്റ്റ്​ ഇട്ടതെന്നും റേഞ്ച്​ ഫോറസ്റ്റ്​ ഓഫീസർ വിലാസ്​ കാലെ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക

'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ