യുവാവിനെ മൂന്ന് പേര്‍ ചേര്‍ന്ന് കസേര കൊണ്ട് തലയ്ക്കടിച്ച് നിലത്തുവീഴ്ത്തുന്ന ദൃശ്യം 
India

സഹോദരിയെ പ്രണയിച്ചു, യുവാവിനെ പട്ടാപ്പകല്‍ തെരുവിലിട്ട് കുത്തിക്കൊന്നു; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

പ്രണയബന്ധത്തിന്റെ പേരില്‍ യുവാവിനെ പട്ടാപ്പകല്‍ കാമുകിയുടെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രണയബന്ധത്തിന്റെ പേരില്‍ യുവാവിനെ പട്ടാപ്പകല്‍ കാമുകിയുടെ ബന്ധുക്കള്‍ കുത്തിക്കൊന്നു. മൂന്ന് പേര്‍ ചേര്‍ന്ന് യുവാവിനെ കസേര കൊണ്ട് തലയ്ക്ക് അടിക്കുന്നതും കത്തി കൊണ്ട് തുടര്‍ച്ചയായി കുത്തുന്നതുമായ നടുക്കുന്ന ദൃശ്യങ്ങള്‍  പുറത്തുവന്നിട്ടുണ്ട്.

ഡല്‍ഹിയിലെ സീമാപുരിയിലാണ് സംഭവം. ഷാരൂഖ് എന്ന യുവാവിനെ മൂന്ന് പേര്‍ ചേര്‍ന്ന് തെരുവിലിട്ട് ക്രൂരമായി ആക്രമിക്കുമ്പോള്‍ വഴിയാത്രക്കാര്‍ ആരും തന്നെ തിരിഞ്ഞുനോക്കാതെ പോകുന്നതും വീഡിയോയില്‍ വ്യക്തമാണ്. അക്രമിസംഘത്തില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവ് ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. കസേര കൊണ്ട് തലയ്ക്കടിച്ച് നിലത്തുവീഴ്ത്തുന്നതും കത്തി കൊണ്ട് തുടര്‍ച്ചയായി കുത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഷാരൂഖിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഷാരൂഖിന് പ്രതികളില്‍ ഒരാളായ സുബൈറിന്റെ സഹോദരിയുമായുള്ള പ്രണയമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 

സഹോദരിയെ വിവാഹം കഴിപ്പിച്ച വിടാന്‍ സുബൈറും ബന്ധുക്കളും ശ്രമിച്ചു. എന്നാല്‍ ഷാരൂഖുമായുള്ള പ്രണയത്തിന്റെ പേരില്‍ സഹോദരി കല്യാണത്തെ എതിര്‍ത്താണ്. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്‌ററ് ചെയ്തു. മൂന്നാമത്തെ പ്രതിക്ക് വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

'എന്റെ സ്‌നേഹാലിംഗനം; ലിയോ, നിങ്ങള്‍ രാജ്യത്തിനായി നിലകൊണ്ടത് ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടും'; ക്രിസ്റ്റ്യാനോ

'ഇഷ്ട വസ്ത്രം മൗലികാവകാശം'; സ്കൂളില്‍ അധ്യാപികയ്ക്ക് ചുരിദാര്‍ ധരിച്ചു വരാമെന്ന് ഹൈക്കോടതി

'ഞാനല്ലാതെ മറ്റാരാണ്...?' സമാധാന നൊബേല്‍ പുരസ്‌കാരത്തിന് തന്നേക്കാള്‍ അര്‍ഹതയുള്ള മറ്റാരുണ്ടെന്ന് ഡോണള്‍ഡ് ട്രംപ്

'45 മിനിറ്റ് സിപിആര്‍ നല്‍കി, ജീവന്‍ രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍