പ്രതീകാത്മക ചിത്രം 
India

മൂന്ന് വയസുള്ള കുഞ്ഞിനെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ട് വര്‍ഷത്തെ വിചാരണയ്‌ക്കൊടുവില്‍ പ്രതിക്ക് വധശിക്ഷ 

വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വിധി അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

പാട്‌ന: മൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. രണ്ട് വര്‍ഷത്തെ വിചാരണയ്‌ക്കൊടുവിലാണ് പ്രത്യേക പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വിധി അറിയിച്ചത്. 

2018 ജൂണ്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏഴ് വയസുള്ള സഹോദരനൊപ്പം കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കാണാതാകുകയായിരുന്നു. രാത്രിയായിട്ടും കുഞ്ഞിനെ കണ്ടെത്താന്‍ കഴിയാതിരുന്നതോടെ പൊലീസില്‍ അറിയിച്ചു. കുട്ടിയെ ഒരാള്‍ കൂട്ടികൊണ്ടുപോയെന്ന് സഹോദരന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെങ്കിലും പിറ്റേന്ന് രാവിലെ കുട്ടിയുടെ നഗ്നശരീരം കണ്ടെത്തുകയായിരുന്നു. 

കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ കേസെടുത്ത പൊലീസ് 29കാരനായ രാംലാല്‍ മഹ്‌തോ എന്നയാളെ കസ്റ്റഡിയിലെടുത്തു. നാല് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

SCROLL FOR NEXT