പ്രതീകാത്മക ചിത്രം 
India

വിവാഹാഭ്യര്‍ഥന നിരസിച്ചു, കാറിനകത്ത് സ്വയം തീകൊളുത്തി യുവാവ്; 22കാരി കത്തിക്കരിഞ്ഞ നിലയില്‍

കര്‍ണാടകയില്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പ്രകോപിതനായ യുവാവ് കാറിനകത്ത് വച്ച് സ്വയം തീകൊളുത്തി

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പ്രകോപിതനായ യുവാവ് കാറിനകത്ത് വച്ച് സ്വയം തീകൊളുത്തി. കാറിനകത്ത് തീ ആളിപ്പടര്‍ന്നതിനെ തുടര്‍ന്ന് കൂടെ ഉണ്ടായിരുന്ന 22കാരി പൊള്ളലേറ്റ് മരിച്ചതായി പൊലീസ് പറയുന്നു. ഇരുവരുടെയും കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടെത്തിയത്. 

ചാമരാജനഗര്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. 23 വയസുള്ള ശ്രീനിവാസും 22 വയസുള്ള കാഞ്ചനയുമാണ് മരിച്ചത്. സംഭവത്തില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. കാറിനകത്ത് പെട്രോള്‍ ഒഴിച്ച ശേഷം യുവാവ് സ്വയം തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇരുവരും തത്ക്ഷണം മരിച്ചതായി പൊലീസ് പറയുന്നു.

സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സാണ് കാഞ്ചന. ശ്രീനിവാസ് കാബ് ഡ്രൈവറാണ്. നിരവധി തവണ ശ്രീനിവാസ് വിവാഹാഭ്യര്‍ഥന നടത്തിയതായും അപ്പോഴെല്ലാം കാഞ്ചന നിരസിച്ചതായും പൊലീസ് പറയുന്നു. 

വെള്ളിയാഴ്ച ഗ്രാമത്തില്‍ ഇറക്കാമെന്ന് പറഞ്ഞ് ശ്രീനിവാസ് ലിഫ്റ്റ് വാഗ്ദാനം ചെയ്തു. വാഗ്ദാനം സ്വീകരിച്ച് കാറില്‍ കയറിയ കാഞ്ചനയെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പറഞ്ഞത് സംശയം ഉള്ളവരുടെ ഐഡി കാര്‍ഡ് നോക്കാന്‍; ബാറില്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് പറഞ്ഞിട്ടില്ല'

ടാറ്റയുടെ സെവന്‍ സീറ്റര്‍ ഇവി വരുന്നു; സഫാരിയുടെ ഇവി വേര്‍ഷന്‍ ജനുവരിയില്‍

'അവൾ കൊല്ലപ്പെടുന്നതും മുറിവേൽക്കുന്നതുമായ രംഗം ഞാൻ ചിത്രീകരിച്ചിട്ടില്ല'; 'ഡൊറോത്തി'യെക്കുറിച്ച് കാർത്തിക് സുബ്ബരാജ്

തമിഴ്‌നാട്ടിൽ സർക്കാർ ജോലിക്ക് 5 വർഷത്തെ പ്രായപരിധി ഇളവ്

യുഎഇയില്‍ ഇനി എല്ലാം ഈസി, എല്ലാം ഒറ്റ ആപ്പില്‍, യാത്ര പ്ലാന്‍ ചെയ്യാന്‍ സിറ്റി മാപ്പര്‍