പ്രതീകാത്മക ചിത്രം 
India

'മരിച്ചയാള്‍' വീഡിയോ കോളില്‍; ഞെട്ടി സുഹൃത്ത്, സംഭവം ഇങ്ങനെ 

മരിച്ചെന്ന് കരുതി മറവുചെയ്ത 60കാരന്‍ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞ് ഞെട്ടി ബന്ധുക്കള്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മരിച്ചെന്ന് കരുതി മറവുചെയ്ത 60കാരന്‍ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞ് ഞെട്ടി ബന്ധുക്കള്‍. ഓട്ടോറിക്ഷ ഡ്രൈവറായ 60കാരന്‍ സുഹൃത്തുമായി വീഡിയോ ചാറ്റ് ചെയ്തതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി. ഇതോടെ മറവുചെയ്തത് ആരെയാണ് എന്ന് തിരിച്ചറിയാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. ദിവസങ്ങള്‍ക്ക് മുന്‍പ് ട്രെയിന്‍ തട്ടി മരിച്ചത് ഓട്ടോറിക്ഷ ഡ്രൈവര്‍ റഫീക്ക് ഷെയ്ക്ക് ആണ് എന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് മറവുചെയ്തത്. മരിച്ചത് രണ്ടുമാസം മുന്‍പ് കാണാതായ തന്റെ സഹോദരന്‍ റഫീക്ക് ഷെയ്ക്ക് ആണ് എന്ന് സഹോദരന്‍ ആണ് ആദ്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഭാര്യയും തിരിച്ചറിഞ്ഞതോടെ, മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം മറവ് ചെയ്തത്.

ദിവസങ്ങള്‍ക്ക് ശേഷം ഞായറാഴ്ചയാണ് റഫീക്ക് ഷെയ്ക്കിന്റെ സുഹൃത്ത് ഫോണ്‍ ചെയ്യുന്നതിനിടെ ഞെട്ടിയത്. റഫീക്ക് ഷെയ്ക്കിന്റെ ഫോണിലേക്ക് വെറുതെ വിളിക്കുകയായിരുന്നു. ഫോണ്‍ എടുത്ത റഫീക്ക് ഷെയ്ക്ക് സുഹൃത്തുമായി സംസാരിച്ചു. താന്‍ സുഖമായി ഇരിക്കുന്നതായും റഫീക്ക് ഷെയ്ക്ക് സുഹൃത്തിനോട് പറഞ്ഞു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. വീട് വിട്ടുപോയ റഫീക്ക് ഷെയ്ക്ക് പാല്‍ഘറില്‍ ഒരു അഗതി മന്ദിരത്തിലാണ് കഴിയുന്നത്. ഇതോടെ മറവുചെയ്തത് ആരെയാണ് എന്ന് തിരിച്ചറിയുന്നതിനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന