പ്രതീകാത്മക ചിത്രം 
India

ഭാര്യയെ കെട്ടിപ്പിടിച്ച് പിന്നില്‍ നിന്ന് വെടിയുതിര്‍ത്തു; വെടിയുണ്ട തുളച്ചുകയറി ദമ്പതികള്‍ മരിച്ചു 

കെട്ടിപ്പിടിക്കുന്നതിനിടെ, ഭാര്യയുടെ പിന്നില്‍ നിന്ന് വെടിയുതിര്‍ത്ത് ഭര്‍ത്താവ്

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ:  കെട്ടിപ്പിടിക്കുന്നതിനിടെ, ഭാര്യയുടെ പിന്നില്‍ നിന്ന് വെടിയുതിര്‍ത്ത് ഭര്‍ത്താവ്. വെടിയുണ്ട തുളച്ചുകയറി ദമ്പതികള്‍ മരിച്ചു. ഭാര്യയുടെ കൈയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവിലാണ് വ്യത്യസ്ത സംഭവം അരങ്ങേറിയത്.

മൊറാദാബാദിലാണ് സംഭവം. 40കാരനായ അനേക് പാലും ഭാര്യ സുമന്‍ പാലും (38) ആണ് മരിച്ചത്. പ്രാര്‍ഥനയ്ക്ക് ശേഷം ഭാര്യയുടെ അടുത്തേയ്ക്ക് പോയ അനേക് പാല്‍, സുമന്‍ പാലിനെ കെട്ടിപ്പിടിച്ചു. അതിനിടെ കൈവശം കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് ഭാര്യയുടെ പിന്നില്‍ നിന്ന് നിറയൊഴിക്കുകയായിരുന്നു. വെടിയുണ്ട തുളച്ചു കയറി ഇരുവരും മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അനേക് പാലിന്റെ നെഞ്ചിലാണ് വെടിയുണ്ടയേറ്റത്. സുമന്‍ പാലിന്റെ പിന്നില്‍ നിന്ന് തുളച്ചുകയറിയ വെടിയുണ്ട അനേക് പാലിന്റെ നെഞ്ചിലേക്കും കയറുകയായിരുന്നു. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു. സംഭവത്തിന് മുന്‍പ് അനേക് പാല്‍ മന്ത്രവാദം നടത്തിയിരുന്നോ എന്ന് സംശയിക്കുന്നതായും പൊലീസ് പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്‍ഡിഎ ആദ്യമായി പരാജയം നേരിട്ടു, അധികാരത്തില്‍ തുടരാനുള്ള ഗൂഢാലോചനയ്‌ക്കേറ്റ തിരിച്ചടി, പ്രതിപക്ഷ ഐക്യത്തിന്റെ വിജയം'

ഹെയർ ഡൈ ഉപയോ​ഗം കരളിനെ ബാധിക്കുമോ?

കള്ളപ്പണ കേസിലെ പ്രതിയെ പിടികൂടാന്‍ സഹായിച്ചു; കേരള പൊലീസിന് അഭിനന്ദനം അറിയിച്ച് ഇഡി

'ഒരു നിമിഷത്തെ അശ്രദ്ധ പല കുടുംബങ്ങളുടേയും തീരാക്കണ്ണീരായി മാറാം'; ഹൈറേഞ്ചില്‍ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രതിദിന ഉപഭോഗത്തിലും പീക്ക് ടൈം ഡിമാന്‍ഡിലും വൻ വർധന; വൈദ്യുതി ഉപഭോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

SCROLL FOR NEXT