വീഡിയോ ദൃശ്യം 
India

ലാത്തി പിടിച്ചുവാങ്ങി; പൊലീസുകാരനെ ക്രൂരമായി തല്ലി യുവാവ്; പിടിയിൽ (വീഡിയോ)

ജയ് പ്രകാശ് ജയ്‌സ്വാള്‍ എന്ന പൊലീസ് കോണ്‍സ്റ്റബിളിനാണ് ക്രൂര മര്‍ദനം ഏറ്റത്

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: പൊലീസുകാരന്റെ പക്കല്‍ നിന്ന് ലാത്തി പിടിച്ചുവാങ്ങി ക്രൂരമായി മര്‍ദിച്ച് യുവാവ്. മധ്യപ്രദേശിലെ ഇൻഡോറില്‍ വെള്ളിയാഴ്ച വൈകീട്ടാണ് ഞെട്ടിക്കുന്ന സംഭവം. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ പുറത്തെത്തി.

ജയ് പ്രകാശ് ജയ്‌സ്വാള്‍ എന്ന പൊലീസ് കോണ്‍സ്റ്റബിളിനാണ് ക്രൂര മര്‍ദനം ഏറ്റത്. ജയ് പ്രകാശ് ജയ്‌സ്വാളിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അക്രമം നടത്തിയ 25കാരനായ ദിനേശ് പ്രജാപതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  

വെങ്കടേഷ് നഗര്‍ മേഖലയില്‍ വെച്ചുണ്ടായ ഒരു ചെറിയ അപകടത്തിന് പിന്നാലെയായിരുന്നു ദിനേശിന്റെ പരാക്രമം. എയറോഡ്രോം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ച് ദിനേശിന്റെ ബൈക്ക് ജയ് പ്രകാശിന്റെ ബൈക്കുമായി കൂട്ടിയിടിച്ചിരുന്നെന്ന് അസിസ്റ്റന്റ് ഡെപ്യൂട്ടി കമ്മീഷണര്‍ രാജീവ് സിങ് ഭദൗരിയ പറഞ്ഞു. 

സൂക്ഷിച്ച് വാഹനം ഓടിക്കാന്‍ പറഞ്ഞതിന് പിന്നാലെ ദിനേശ്, ജയ് പ്രകാശിന്റെ പക്കല്‍ നിന്ന് ലാത്തി പിടിച്ചു വാങ്ങുകയും മര്‍ദിക്കുകയുമായിരുന്നു. ആ സമയത്ത് ദിനേശ് മദ്യപിച്ചിരുന്നെന്നും പ്രകാശിന്റെ തലയ്ക്ക് എറ്റ പരിക്ക് ഗുരുതരമാണെന്നും ഭദൗരിയ വ്യക്തമാക്കി.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT