60 അടി നീളമുള്ള ഇരുമ്പു പാലം പട്ടാപ്പകല്‍ 'അടിച്ചുമാറ്റി', ഞെട്ടല്‍ - വീഡിയോ

ബിഹാറില്‍ പട്ടാപ്പകല്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നിരുന്ന ഇരുമ്പുപാലം അതിവിദഗ്ധമായി കടത്തിക്കൊണ്ടുപോയി മോഷ്ടാക്കള്‍
ബിഹാറില്‍ പട്ടാപ്പകല്‍ പാലം കടത്തിക്കൊണ്ടുപോയപ്പോള്‍, എഎന്‍ഐ
ബിഹാറില്‍ പട്ടാപ്പകല്‍ പാലം കടത്തിക്കൊണ്ടുപോയപ്പോള്‍, എഎന്‍ഐ

പട്‌ന: ബിഹാറില്‍ പട്ടാപ്പകല്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നിരുന്ന ഇരുമ്പുപാലം അതിവിദഗ്ധമായി കടത്തിക്കൊണ്ടുപോയി മോഷ്ടാക്കള്‍. ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരാണ് എന്ന വ്യാജേന ജെസിബിയും ഗ്യാസ് കട്ടറുമെല്ലാം ഉപയോഗിച്ച് അതിവിദഗ്ധമായാണ് ഇരുമ്പുപാലം കടത്തിക്കൊണ്ടുപോയത്.

റോത്താസ് ജില്ലയിലാണ് സംഭവം. 60 അടി നീളമുള്ള ഇരുമ്പുപാലമാണ് കവര്‍ന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരാണ് എന്ന വ്യാജേന എത്തിയ സംഘം ജെസിബിയും ഗ്യാസ് കട്ടറും ഉപയോഗിച്ച് മുറിച്ചുമാറ്റി. തുടര്‍ന്ന് പാലവുമായി സംഘം മുങ്ങുകയായിരുന്നു.

1972ലാണ് പാലം പണിതത്. പട്ടാപ്പകല്‍ പാലം മോഷ്ടിച്ചത് അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്. പഴക്കം ചെന്നതിനെ തുടര്‍ന്ന് ഇതിലൂടെയുള്ള യാത്ര അപകടകരമാണ് എന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് അടുത്തകാലത്തായി പാലം ആരും ഉപയോഗിക്കാറില്ല. 

പ്രദേശത്തെ നാട്ടുകാരെയും തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥരെയും കബളിപ്പിച്ചു കൊണ്ടായിരുന്നു മോഷണം. ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരാണ് എന്ന് വിശ്വസിച്ച് നാട്ടുകാരും ഉദ്യോഗസ്ഥരും പാലം കടത്തിക്കൊണ്ടുപോകുന്നതിന് മോഷ്ടാക്കളെ സഹായിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com