പ്രതീകാത്മക ചിത്രം 
India

വിവാഹിതയുമായി 'അവിഹിതബന്ധം'?; പ്രഭാതസവാരിക്കിടെ 23കാരനെ മൂന്ന് പേര്‍ ചേര്‍ന്ന് തല്ലിക്കൊന്നു; ഒരാള്‍ അറസ്റ്റില്‍

പ്രഭാതനടത്തത്തിനിടെ മൂന്നംഗസംഘം യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു 

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ; വിവാഹിതയുമായി അവിഹിതബന്ധമുണ്ടെന്നാരോപിച്ച് 23കാരനെ മൂന്ന് പേര്‍ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ മിസാപ്പൂരിലെ കിര്‍ത്താര്‍താര ഗ്രാമത്തിലാണ് സംഭവം. മിര്‍സാപ്പൂരിലെ മെഡിക്കല്‍ സ്‌റ്റോറില്‍ ജോലി ചെയ്യുന്ന കൃപാശങ്കര്‍ ബിന്ദാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

പ്രഭാതനടത്തത്തിനിടെ മൂന്നംഗസംഘം ബിന്ദിനെ ആക്രമിക്കുകയായിരുന്നു. വടികൊണ്ട് മര്‍ദ്ദിച്ച ശേഷം കഴുത്തില്‍ കയര്‍ മുറുക്കി കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. അതിനിടെ സാരമായി പരിക്കേറ്റ ബിന്ദ് ചികിത്സ തേടിയെങ്കിലും ജില്ലാ ആശുപത്രിയില്‍ വച്ച് മരിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ ബിന്ദിന്റെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേഘം നടത്തി. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ബന്ധുക്കളുടെ ആവശ്യം. മൂന്ന് പ്രതികളില്‍ ഒരാളെ  അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. മറ്റ് രണ്ട് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ിതമാക്കിയതായും പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ്; കോടതിയലക്ഷ്യത്തിൽ തൽക്കാലം നടപടിയില്ല

സാധാരണ കാപ്പി കുടിച്ചു മടുത്തോ? അൽപം ട്വിസ്റ്റ് ആയാലോ? കോഫിയെ ഹെൽത്തി ആക്കുന്ന 5 ചേരുവകൾ

GATE സ്കോറുണ്ടോ?, കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ; ശമ്പളം ഒരു ലക്ഷം രൂപ വരെ

'ജസ്റ്റിൻ സെൽവരാജ് എസ് ജെ സൂര്യ ആയത് ഇങ്ങനെ'; പേരിന് പിന്നിലെ കഥ പറഞ്ഞ് നടൻ

തൃശൂർ കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസ്; അയൽവാസി കസ്റ്റഡിയിൽ