ട്രെയിനിനടിയിൽ അള്ളിപ്പിടിച്ച് യാത്ര ചെയ്ത് യുവാവ് 
India

ടിക്കറ്റെടുക്കാൻ പണമില്ല, ട്രെയിനിനടിയിൽ അള്ളിപ്പിടിച്ച് യുവാവ് യാത്ര ചെയ്തത് 250 കിലോമീറ്റർ

ഇയാൾ മാനസിക പ്രശ്നമുള്ള ആളാണെന്നാണ് സൂചന.

Author : സമകാലിക മലയാളം ഡെസ്ക്

ജബൽപുർ: ട്രെയിനിനടിയിൽ തൂങ്ങിക്കിടന്ന് 250 കിലോമീറ്ററോളം യാത്ര ചെയ്ത് യുവാവ്. പൂനെ-ധനാപൂർ എക്‌സ്‌പ്രസിൽ ഇറ്റാർസിയിൽ നിന്ന് ജബൽപൂരിലേക്കാണ് ഇയാൾ യാത്ര ചെയ്തത്. ഡിസംബർ 24 നാണ് സംഭവം.

ട്രെയിന്‍ അവസാന സ്റ്റോപ്പായ ജബല്‍പുര്‍ അതിര്‍ത്തിയോട് അടുക്കുമ്പോഴാണ് എസ്4 കോച്ചിനടിയില്‍ തൂങ്ങിക്കിടന്ന യുവാവ് ട്രാക്ക് നിരീക്ഷിക്കുന്ന ജീവനക്കാരുടെ കണ്ണിൽപ്പെട്ടത്.

ഉടൻ തന്നെ റെയിൽവെ ജീവനക്കാർ വയർലെസ് കമ്മ്യൂണിക്കേഷൻ വഴി ലോക്കോ പൈലറ്റിനെ അറിയിക്കുകയും ട്രെയിൻ നിർത്തുകയും ചെയ്തു. പിന്നീട് ഇയാളെ പിടികൂടി പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറി. റെയിൽവെ ജീവനക്കാർ ചോദ്യം ചെയ്തപ്പോൾ ടിക്കറ്റിന് പണമില്ലാത്തതിനാലാണ് ഈ രീതിയിൽ യാത്ര ചെയ്തതെന്നാണ് യുവാവ് മറുപടി നൽകിയത്. ഇയാൾ മാനസിക പ്രശ്നമുള്ള ആളാണെന്നാണ് സൂചന. സംഭവത്തിന്റെ വിഡിയോ സോഷ്യൽമീഡിയിയൽ പ്രചരിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ