ഡല്‍ഹിയില്‍ അമ്മയും മകളും അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേരെ കുത്തിക്കൊന്നു എക്സ്
India

മകന്‍ പ്രഭാത നടത്തത്തിന് പോയി, വിവാഹ വാര്‍ഷികത്തില്‍ അച്ഛനെയും അമ്മയെയും മകളെയും കുത്തിക്കൊന്നു; അന്വേഷണം

തെക്കന്‍ ഡല്‍ഹിയില്‍ അമ്മയും മകളും അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേരെ കുത്തിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയില്‍ അമ്മയും മകളും അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേരെ കുത്തിക്കൊന്നു. പ്രഭാത നടത്തത്തിനായി പുറത്തുപോയതിനാല്‍ മകന്‍ രക്ഷപ്പെട്ടു.

തെക്കന്‍ ഡല്‍ഹിയിലെ നെബ് സരായില്‍ ഇന്ന് രാവിലെയാണ് സംഭവം. രാജേഷ് (53), ഭാര്യ കോമള്‍ (47), മകള്‍ കവിത (23) എന്നിവരാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മകന്‍ പതിവ് പ്രഭാത നടത്തത്തിനായി വീട്ടില്‍ നിന്ന് ഇറങ്ങിയത്. വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മാതാപിതാക്കളുടെയും സഹോദരിയുടെയും മൃതദേഹം കണ്ടത്.

പൊലീസ് ഉദ്യോസ്ഥര്‍ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രഥമദൃഷ്ട്യാ, വീട്ടില്‍ നിന്ന് സാധനങ്ങള്‍ ഒന്നും മോഷണം പോയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ശബ്ദം കേട്ട് വീട്ടിലേക്ക് ഓടിക്കയറിയപ്പോള്‍ വീട്ടില്‍ മൂന്ന് പേര്‍ മരിച്ചു കിടക്കുന്നതാണ് കണ്ടതെന്ന് അയല്‍വാസി എഎന്‍ഐയോട് പറഞ്ഞു.

'ഞങ്ങള്‍ വീട്ടില്‍ എത്തിയതിന് ശേഷം, മകന്‍ ഞങ്ങളോട് പറഞ്ഞു, താന്‍ പ്രഭാത നടത്തത്തിന് പോയി, തിരിച്ചെത്തിയപ്പോള്‍ തന്റെ മാതാപിതാക്കളും സഹോദരിയും കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മാതാപിതാക്കളുടെ വിവാഹവാര്‍ഷിക ദിനമായിരുന്നു. അവരെ ആശംസിച്ചതിന് ശേഷമാണ് ഞാന്‍ പ്രഭാത നടത്തത്തിന് പോയത് എന്ന് മകന്‍ പറഞ്ഞു'- അയല്‍വാസി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT