കവര്‍ച്ച നടത്തിയ ബാങ്ക്‌  
India

മംഗളൂരു ബാങ്ക് കവര്‍ച്ച; മൂന്ന് പ്രതികള്‍ പിടിയില്‍; തോക്കും വാഹനവും കണ്ടെടുത്തു

തമിഴ്‌നാട് തിരുവണ്ണാമലൈയില്‍ നിന്നാണ് അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ പിടിയിലായെന്ന് പൊലീസ് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

മംഗളൂരു: മംഗളൂരുവില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ള നടത്തിയ സംഘത്തിലെ മൂന്ന് പ്രതികള്‍ പിടിയില്‍. രണ്ട് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു. പ്രതികള്‍ കവര്‍ച്ച ഉപയോഗിച്ച കാറും ആയുധങ്ങളും കണ്ടെടുത്തു. തമിഴ്‌നാട് തിരുവണ്ണാമലൈയില്‍ നിന്നാണ് അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ പിടിയിലായെന്ന് പൊലീസ് പറഞ്ഞു

തോക്ക് ധരിച്ചെത്തിയ അക്രമിസംഘം ബാങ്കില്‍ നിന്ന് 12 കോടിയോളം രൂപ കവര്‍ന്നിരുന്നു. മംഗലാപുരത്തെ ഉള്ളാളിലുള്ള കൊട്ടേക്കര്‍ സഹകരണ ബാങ്കിലായിരുന്നു കവര്‍ച്ച നടത്തിയത്. മുഖംമൂടി ധരിച്ച് കാറിലെത്തിയ അഞ്ചംഗസംഘം ബാങ്കിനകത്ത് കയറി തോക്കുചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. സ്വര്‍ണവും പണവുമടക്കം 12 കോടിയോളം ഇവര്‍ തട്ടിയെടുക്കുകയായിരുന്നു.

സംഭവസമയം ബാങ്കിലെ സിസിടിവി കാമറകള്‍ സര്‍വീസ് ചെയ്യുകയായിരുന്നു. ഇത് മനസിലാക്കിയാണ് സംഘം എത്തിയത്.കവര്‍ച്ചക്കാര്‍ വന്ന കാറിന്റെ നമ്പര്‍ പ്ലേറ്റ് പരിശോധിച്ചെങ്കിലും ഇത് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാന്‍ ലീഗില്‍ പടിപടിയായി വളര്‍ന്നുവന്ന ആള്‍; എല്ലാ മാസവും ഗുരുവായൂരില്‍ നിര്‍മാല്യം തൊഴുന്ന കൃഷ്ണഭക്തന്‍: ശ്യാംസുന്ദര്‍

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജിവെച്ചു; എം പി സ്ഥാനവും ഒഴിഞ്ഞു

'ഡയലോ​ഗ് മാറ്റിയപ്പോൾ ഞാൻ ടെൻഷനായി, നീന്തലറിയാത്ത ഒരാൾ നടുക്കടലിൽ വീണാലുള്ള അവസ്ഥ'; 'ജയിലർ 2' അനുഭവം പറഞ്ഞ് സുരാജ്

അഭിഷേകിന്റെ കന്നി സെഞ്ച്വറി; രഞ്ജിയിൽ കേരളം പൊരുതുന്നു

ഒന്നാം ഇന്നിങ്സിൽ 515 റൺസ്; പിടിമുറുക്കി കേരളം