ന്യൂഡല്‍ഹി: ഇന്ത്യയില്‍ പട്ടികവര്‍ഗ (എസ്ടി) വിഭാഗത്തിലെ അംഗങ്ങള്‍ക്കതിരായ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. 2023ല്‍ എസ്ടി വിഭാഗങ്ങള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ 28.7 ശതമാനം വര്‍ധനയുണ്ടായി. വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരിലാണ് ഏറ്റവും കൂടുതല്‍ ആക്രമണമുണ്ടായതെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യവ്യാപകമായി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 2023ല്‍ 12,960 ആയി ഉയര്‍ന്നു. 2022ല്‍ ഇത് 10,055 കേസുകളായിരുന്നു.
മണിപ്പൂരില്‍ മാത്രം 3,399 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2022ല്‍ വെറും ഒരു കേസാണ് മണിപ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തുടനീളമുള്ള ഇത്തരം കേസുകളില്‍ 26.2 ശതമാനവും മണിപ്പൂരിലാണ്. മണിപ്പൂര്‍ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് മെയ്തി, കുക്കി സമുദായങ്ങള്‍ തമ്മിലുള്ള വംശീയ അക്രമമാണ് കേസില്‍ വന്‍ വര്‍ധനവുണ്ടാകാന്‍ കാരണം. സംഘര്‍ഷം വ്യാപകമായതോടെ ആളുകള്‍ കൂട്ടമായി കുടിയിറക്കപ്പെട്ടു. പല തരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും വിധേയമായി. പട്ടികവര്‍ഗക്കാര്‍ക്കെതിരായ എല്ലാ കുറ്റകൃത്യങ്ങളുടെയും 91% ത്തിലധികവും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഒമ്പത് സംസ്ഥാനങ്ങളിലാണെന്നാണ് ഡാറ്റ സൂചിപ്പിക്കുന്നത്. എന്നാല്‍ 2022നെ അപേക്ഷിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലും ഇത്തരം കേസുകളില്‍ കുറവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങളും വിവേചനവും തടയുക എന്ന ലക്ഷ്യത്തോടെ പട്ടികജാതി, പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം- 1989, പ്രാബല്യത്തില്‍ വന്നത് 1990 ജനുവരിയിലാണ്. വേഗത്തിലുള്ള വിചാരണയ്ക്കായി പ്രത്യേക കോടതികള്‍ സ്ഥാപിക്കാനും ഇരകളുടെ ആശ്വാസത്തിനും പുനരധിവാസവുമാണ് ഈ നിയമം വ്യവസ്ഥ ചെയ്യുന്നത്. എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന കേസുകളുടെ എണ്ണം നിയമനിര്‍മാണവും നടപ്പാക്കലും തമ്മിലുള്ള അന്തരമാണ് ചൂണ്ടിക്കാട്ടുന്നത്.
പട്ടികവര്‍ഗം മാത്രമല്ല പട്ടികജാതിക്കാര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളും വര്‍ധിച്ചുവരികയാണ്. 2022ല്‍ ഇത് 57,582 ആയിരുന്നത്, 2023 ആയപ്പോഴേക്കും 0.4 ശതമാനം വര്‍ധനവുണ്ടായതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ദലിതര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഉത്തര്‍പ്രദേശ് (15,130), രാജസ്ഥാന്‍ (8,449), മധ്യപ്രദേശ് (8,232), ബീഹാര്‍ (7,064), മഹാരാഷ്ട്ര (3,024) എന്നിവയാണ് പട്ടികയില്‍ മുന്നില്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates