മനീഷ് സിസോദിയ ചോദ്യം ചെയ്യലിന് ഹാജരാകുന്നു/പിടിഐ 
India

സിസോദിയ അഞ്ചുദിവസം സിബിഐ കസ്റ്റഡിയില്‍

സിബിഐ ആവശ്യം അംഗീകരിച്ച കോടതി മാര്‍ച്ച് നാലുവരെയാണ് സിസോദിയയെ കസ്റ്റഡിയില്‍ വിട്ടത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. ഇരുപപക്ഷത്തിന്റെയും വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് റോസ് അവന്യൂ കോടതിയുടെ ഉത്തരവ്. സിബിഐ ആവശ്യം അംഗീകരിച്ച കോടതി മാര്‍ച്ച് നാലുവരെയാണ് സിസോദിയയെ കസ്റ്റഡിയില്‍ വിട്ടത്. കസ്റ്റഡിയില്‍ വിടരുതെന്ന് സിസോദിയ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. 

അറസ്റ്റില്‍ പ്രതിഷേധിച്ച് എഎപി പ്രവര്‍ത്തകര്‍ രാജ്യതലസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് സംഘടിപ്പിച്ചത്. പഞ്ചാബിലും മറ്റു ചില സംസ്ഥാനങ്ങളിലും എഎപി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. സിബിഐ ആസ്ഥാനത്തടക്കം നിരവധി എ.എ.പി. പ്രവര്‍ത്തകര്‍ തടിച്ചുകൂടി. ഇതോടെ ഡല്‍ഹി പോലീസ് പ്രതിഷേധക്കാരില്‍ ചിലരെ കസ്റ്റഡിയിലെടുത്തു. ഡിഡിയു മാര്‍ഗിലെ ബിജെപി. ഓഫീസിലേക്ക് എഎപ. പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്താന്‍ ശ്രമിച്ചെങ്കിലും പോലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ചു തടഞ്ഞു. എന്നാല്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറികടന്ന് അകത്തുകടക്കാന്‍ ശ്രമിച്ചു. ഇതോടെ അവരില്‍ ചിലരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

ഡല്‍ഹിയില്‍ പുതിയ മദ്യക്കച്ചവട നയം കൊണ്ടുവന്നതില്‍ അഴിമതിയാരോപിച്ച് ഞായറാഴ്ചയാണ് സിബിഐ മനീഷ് സിസോദിയയെ അറസ്റ്റുചെയ്തത്. എട്ടുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു സിബിഐയുടെ അറസ്റ്റ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT