വിഡിയോ ദൃശ്യം 
India

സെക്കന്‍ഡുകളുടെ വ്യത്യാസം, നടപ്പാത ഇടിഞ്ഞ് താഴേക്ക്; കാല്‍നടയാത്രികന് തലനാരിഴയ്ക്കു രക്ഷ - വൈറല്‍ വിഡിയോ

യാത്രക്കാരന്‍ ചവിട്ടിയപ്പോള്‍ തന്നെ നടപ്പാത ചെറുതായി ഇളകുന്നുണ്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നടപ്പാത ഇടിഞ്ഞ് കാല്‍നട യാത്രക്കാരന്‍ തലനാരിഴയ്ക്കു രക്ഷപ്പെടുന്ന വിഡിയോ വൈറല്‍. വ്യവസായിയായ ആനന്ദ് മഹീന്ദ്രയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ വിഡിയോ പങ്കുവച്ചത്.

റോഡിലൂടെ നടന്നു വന്നയാള്‍ ഒരു കടയിലേക്കു കയറുന്നതിനായി നടപ്പാത കുറുകെ കടക്കുന്നതാണ് 30 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ഉള്ളത്. യാത്രക്കാരന്‍ ചവിട്ടിയപ്പോള്‍ തന്നെ നടപ്പാത ചെറുതായി ഇളകുന്നുണ്ട്. ഇയാള്‍ മറുവശത്തേക്കു കടന്ന നിമിഷം തന്നെ സ്ലാബുകള്‍ ഇടിഞ്ഞ് നടപ്പാത ഓടയിലേക്കു പതിച്ചു. അമ്പരന്നു നില്‍ക്കുന്ന യാത്രക്കാരനെയും ആളുകള്‍ ഓടിക്കൂടുന്നതും വിഡിയോയില്‍ കാണാം.

ആനന്ദ് മഹീന്ദ്ര പങ്കുവച്ച വിഡിയോയ്ക്കു നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. 95 ലക്ഷം ഫോളോവേഴ്‌സ് ആണ് ആനന്ദ് മഹീന്ദ്രയ്ക്കു ട്വിറ്ററില്‍ ഉള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

'തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനേ കാണാൻ ഒരവസരം'; മേജർ രവിക്കുള്ള മറുപടിയാണോയെന്ന് മല്ലിക സുകുമാരനോട് ആരാധകർ

ആയിരം രൂപ അടച്ച് തുടങ്ങൂ; മാസം 9,250 രൂപ വരുമാനമായി നേടാം, ഇതാ ഒരു സ്‌കീം

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

കമലയുടെ ആ നീര്‍മാതളം പൂത്തു, നിറഞ്ഞു പരന്ന് ഓര്‍മയുടെ സുഗന്ധം

SCROLL FOR NEXT