പ്രതീകാത്മക ചിത്രം 
India

'ഞാന്‍ ബാച്ചിലര്‍', വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവിനെതിരെ പരാതിയുമായി 24കാരി 

ബിഹാറില്‍ യുവാവ് വിവാഹ വാഗ്ദാനം നല്‍കി മൂന്ന് വര്‍ഷത്തോളം പീഡിപ്പിച്ചതായി 24കാരിയുടെ പരാതി

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറില്‍ യുവാവ് വിവാഹ വാഗ്ദാനം നല്‍കി മൂന്ന് വര്‍ഷത്തോളം പീഡിപ്പിച്ചതായി 24കാരിയുടെ പരാതി. യുവാവ് വിവാഹിതനാണ് എന്ന് തിരിച്ചറിഞ്ഞതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

ജാമുയിലാണ് സംഭവം. സോനു രാജിനെതിരെയാണ് 24കാരി പരാതി നല്‍കിയത്. വിവാഹം കഴിച്ച വിവരം മറച്ചുവെച്ചാണ് യുവാവ് താനുമായി അടുത്തതെന്ന് 24കാരിയുടെ പരാതിയില്‍ പറയുന്നു. താന്‍ ബാച്ചിലര്‍ ആണെന്നും വിവാഹം ചെയ്യാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് യുവാവ് മൂന്ന് വര്‍ഷത്തോളം പീഡിപ്പിച്ചതായി യുവതിയുടെ പരാതിയില്‍ പറയുന്നു.

മകളുടെ കല്യാണ കാര്യം പറയുമ്പോഴെല്ലാം യുവതിയെ തട്ടിക്കൊണ്ടുപോകുമെന്ന് സോനു രാജ് ഭീഷണി മുഴക്കിയിരുന്നതായി അച്ഛന്‍ പറയുന്നു.യുവതിയുടെ മൊഴി എടുത്തതായും പരാതിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

ജിമ്മിൽ പോയാൽ മാത്രം മസിൽ വരില്ല മിസ്റ്റർ; ഈ ഭക്ഷണങ്ങൾ കൂടെ കഴിക്കണം

നിര്‍മല സീതാരാമന്റെ 'ബജറ്റ്' സാരികൾ

വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ലേ? ഇതാ ചില ടിപ്പുകൾ

SCROLL FOR NEXT