18 വയസ്സ് തികഞ്ഞവര്‍ക്ക് ഇന്നു മുതല്‍ ബൂസ്റ്റര്‍ ഡോസ്; വില കുത്തനെ കുറച്ചു

കൊവാക്‌സിന്‍, കോവിഷീല്‍ഡ് ഡോസുകള്‍ക്ക് 225 രൂപയാണ് ഈടാക്കുക
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്റെ കരുതല്‍ ഡോസ് ഇന്ന് മുതല്‍ സ്വീകരിക്കാം. രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത്  മാസം തികഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് എടുക്കാനാകുക. നേരത്തെ സ്വീകരിച്ച അതേ വാക്‌സീന്‍ തന്നെ കരുതല്‍ ഡോസായി എടുക്കണം. കരുതല്‍ ഡോസിന് പണം നല്‍കണം.

അറുപതു വയസ്സിന് മുകളിലുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍നിന്ന് കരുതല്‍ ഡോസ് തുടര്‍ന്നും സൗജന്യമായി ലഭിക്കും. കരുതല്‍ ഡോസിനായി കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. കരുതല്‍ ഡോസെടുക്കാതെ ചില രാജ്യങ്ങളിലേക്ക് യാത്രാവിലക്കുള്ള സാഹചര്യത്തിലാണ് 18 വയസ്സുതികഞ്ഞ മുഴുവന്‍ പേര്‍ക്കും മൂന്നാം ഡോസ് നല്‍കുന്നത്.

കൊവാക്‌സിന്‍, കോവിഷീല്‍ഡ് ഡോസുകള്‍ക്ക് 225 രൂപയാണ് ഈടാക്കുക. സര്‍വീസ് ചാര്‍ജായി പരമാവധി 150 രൂപയെ ഈടാക്കാന്‍ പാടുള്ളൂ എന്ന് സര്‍ക്കാര്‍ വിതരണ കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 18 വയസ് പിന്നിട്ട് എല്ലാ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും കോവിഡ് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ് വാക്‌സീനുകളുടെ വില കുത്തനെ കുറയ്ക്കാന്‍ ഭാരത് ബയോടെക്കും പൂണെ സെറം ഇന്‍സ്റ്റിറ്റിയൂട്ടും തീരുമാനിച്ചത്. 

കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് വാക്‌സീന്റെ വില കുറയ്ക്കാനുള്ള ഇരുകമ്പനികളുടേയും തീരുമാനം. നേരത്തെ കോവീഷില്‍ഡ് 600 രൂപയ്ക്കും കൊവാക്‌സീന്‍ 1200 രൂപയ്ക്കുമാണ് സ്വകാര്യ ആശുപത്രികള്‍ക്ക് വിതരണം ചെയ്തിരുന്നത്. വാക്‌സീന്റെ വിലയും ആശുപത്രികളുടെ സര്‍വ്വീസ് ചാര്‍ജും നികുതിയും കഴിച്ച് അഞ്ഞൂറ് രൂപയ്ക്ക് താഴെ നിരക്കില്‍ ഇനി വാക്‌സീന്‍ വിതരണം സാധ്യമായേക്കും. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com